ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ ദിവസവും 5ജിബി ഡാറ്റ

0
48

ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാനുള്ള നടപടികളിലാണ് ബിഎസ്എൻഎൽ. നിലവിലുള്ള 3ജി നെറ്റ്വർക്ക് ഉപയോഗിച്ച് സ്വകാര്യ കമ്പനികളോട് ബിഎസ്എൻഎൽ മത്സരിച്ച് നിൽകുന്നത് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകികൊണ്ടാണ്. വിവിധ വില വിഭാഗങ്ങളിലായി നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു.

റീചാർജിനായി അധികം പണം ചിലവഴിക്കാൻ സാധിക്കാത്ത ആളുകൾ തൊട്ട് കൂടുതൽ ഡാറ്റയും ആനുകൂല്യങ്ങളും ആവശ്യമുള്ള പ്രീമിയം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് വരെയുള്ള നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും 5 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. ഇത്തരത്തിലുള്ള മികച്ച ചില ബിഎസ്എൻഎൽ പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

ദിവസവും 5 ജിബി ഡാറ്റ നൽകുന്ന : പ്ലാൻ ഇന്ത്യൻ ടെലിക്കോം വിപണിയിലെ ദൈനംദിന ഡാറ്റ പ്ലാനുകളിൽ വച്ച് മറ്റൊരു കമ്പനിയും നൽകാത്ത ഏറ്റവും മികച്ച പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്, വർക്ക് ഫ്രം ഹോം പ്ലാൻ വിഭാഗത്തിലാണ് കമ്പനി ഈ കിടിലൻ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. STV_WFH_599 എന്ന പേരിലുള്ള ഈ പ്ലാനിന് 599 രൂപ തന്നെയാണ് വില. ദിവസവും 5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നത്. ഇത്രയും കൂടുതൽ ദൈനംദിന ഡാറ്റ നൽകുന്ന പ്ലാനുകൾ മറ്റൊരു ടെലിക്കോം കമ്പനിക്കും ഇല്ല. ഈ ഡാറ്റ ലിമിറ്റ് ഉപയോഗിച്ച് കഴിഞ്ഞ ശേഷം, ഉപയോക്താക്കൾക്ക് 80 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും.

ബിഎസ്എൻഎൽ നൽകുന്ന 599 രൂപ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. ആയിരക്കണക്കിന് പാട്ടുകൾ, സിനിമകൾ, മറ്റ് വിനോദ ഉള്ളടക്കങ്ങൾ എന്നിവയിലേക്ക് ഉപയോക്താക്കളെ ആക്‌സസ് നൽകുന്ന സിങ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും 599 രൂപ പ്ലാൻ സൌജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റൊരു പ്രധാന ആനുകൂല്യം രാത്രി 12 മണി മുതൽ രാവിലെ 5 മണി വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും എന്നതാണ്. ഈ സൌജന്യ ഡാറ്റ ദൈനം ദിന ഡാറ്റ ലിമിറ്റിന്റെ പരിധിയിൽ ഉൾപ്പെടില്ല.

429 രൂപ പ്ലാൻ : ബിഎസ്എൻഎൽ നൽകുന്ന അടുത്ത മികച്ചൊരു പ്ലാൻ STV_429 എന്ന പ്ലാനാണ്. പേര് സൂചിപ്പിക്കുന്നത് പോലെ 429 രൂപ വിലയുള്ള ഈ പ്ലാനിലൂടെ വരിക്കാർക്ക് 81 കലണ്ടർ ദിവസങ്ങളിലേക്ക് വാലിഡിറ്റി ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസേന ലഭിക്കുന്ന ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ 40 കെബിപിഎസ് നിരക്കിൽ അൺലിമിറ്റഡ് ഡാറ്റയും വരിക്കാർക്ക് ലഭിക്കും. ഈ പ്ലാൻ ഇറോസ് നൗ വിനോദ സേവനങ്ങളിലേക്കുള്ള ആക്‌സസും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ബിഎസ്എൻഎൽ വെബ്‌സൈറ്റിലെ ‘വോയ്‌സ് വൗച്ചർ’ വിഭാഗത്തിന് കീഴിൽ പ്ലാൻ ലഭ്യമാണ്.

447 രൂപ പ്ലാൻ 447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ മൊത്തം 100 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഉപയോക്താകൾക്ക് ലഭിക്കുന്നത്. ദൈനംദിന ഡാറ്റ ലിമിറ്റ് ഇല്ലാത്ത പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ 100 ജിബി ഡാറ്റ എന്ന ലിമിറ്റ് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും. ഈ പ്ലാൻ 60 കലണ്ടർ ദിവസങ്ങളാണ് വാലിഡിറ്റി നൽകുന്നത്. ഈ പ്ലാൻ ബിഎസ്എൻഎൽ വെബ്‌സൈറ്റിലെ ‘ഡാറ്റ വൗച്ചറിന്’ കീഴിൽ ലഭ്യമാണ്. ദിനലനും 100 എസ്എംഎസുകളും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും പ്ലാനിലൂടെ ലഭിക്കുന്നു. ബിഎസ്എൻഎൽ ട്യൂൺസിലേക്കും ഇറോസ് നൗവിലേക്കും സൌജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നുണ്ട്.

797 രൂപ പ്ലാൻ ബിഎസ്എൻഎൽ അടുത്തിടെ അവതരിപ്പിച്ച മികച്ചൊരു പ്ലാനാണ് 797 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളെല്ലാം ആദ്യത്തെ 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. 60 ദിവസത്തേക്ക് മൊത്തം 120 ജിബി ഡാറ്റയാണ് 797 രൂപ പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 2 ജിബി പ്രതിദിന ഡാറ്റ അവസാനിച്ചാൽ ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. 60 ദിവസത്തിന് ശേഷം ആനുകൂല്യങ്ങൾ എല്ലാം അവസാനിക്കുമെങ്കിലും സർവ്വീസ് വാലിഡിറ്റി ലഭിക്കും. 395 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എന്നാൽ 2022 ജൂൺ 12 വരെ ഉപയോക്താക്കൾ ഈ പ്ലാൻ റീചാർജ് ചെയ്യുമ്പോൾ 30 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. ഇതോടെ മൊത്തം 425 ദിവസം വാലിർഡിറ്റി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here