നിലമ്പൂരിൽ നിന്നും ഇനി മുതൽ രാവിലെ 5.30 ന് ഷൊർണൂരിലേക്ക് പുതിയ ട്രെയിൻ. നിലമ്പൂർ റെയിൽവേയെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് റെയിൽവേ മന്ത്രാലയം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.നിലമ്പൂരില്‍ നിന്ന് കോയമ്പത്തൂര്‍, തൃശൂര്‍,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫീസ് സമയത്തിന് എത്തുവാനും, തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്ന ജനശതാബ്ദി എക്സ്പ്രസ്സ് കണക്ഷന് ലഭിക്കുവാനും പുതിയ സമയത്തെ സർവീസ് സഹായകരം ആണ്. പുതിയ സമയ ക്രമം ഒക്ടോബർ 1 മുതൽ നടപ്പാക്കും.
7.10 ന് ഷൊർണൂരിൽ എത്തിച്ചേരുന്ന ഈ ട്രെയിൻ തിരുവനന്തപുരം, മംഗലാപുരം , കോയമ്പത്തൂർ മേഖലകളിലേക്ക് ഉള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും .7.35 ന് തിരുവനന്തപുരത്തേക്ക് പോകുന്ന 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, 7.50 ന് മംഗലാപുരത്തേക്ക് പോകുന്ന 22610 കോയമ്പത്തൂര്‍ -മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, 7.30 ന് പുറപ്പെടുന്ന തൃശൂര്‍ -കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് , 8.20 ന് പുറപ്പെടുന്ന06458 ഷൊറണൂര്‍-കോയമ്പത്തൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ പോകാൻ യാത്രക്കാർക്ക് 5.30 ൻ്റെ നിലമ്പൂർ റോഡ് – ഷൊറണൂർ 06470 നമ്പര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് ഉപകാരപ്പെടും.