ഭാഷ പഠിക്കാന്‍ തളിപ്പറമ്പില്‍ ലാംഗ്വേജ് ലാബ്

0
111

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം ജെയിംസ് മാത്യു എംഎല്‍എ നിര്‍വഹിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ ഭാഷകള്‍ സ്വയം പഠിക്കാനും പരിശീലിക്കാനും സഹായകമായ സംവിധാനങ്ങളോടെയാണ് തളിപ്പറമ്പ് നോര്‍ത്ത് ബിആര്‍സിയില്‍ ലാംഗ്വേജ് ലാബ് ഒരുക്കിയിട്ടുള്ളത്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലേയും സബ് ജില്ലയിലേയും മുഴുവന്‍ ഭാഷാപ്രേമികള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ചാണ് അത്യാധുനിക രീതിയില്‍ ലാബ് തയ്യാറാക്കിയത്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോ, ഇന്ററാക്ടീവ് ക്ലാസ് റൂം, ഡിജിറ്റല്‍ ലൈബ്രറി, മള്‍ട്ടി പര്‍പ്പസ് ലാപ് റൂം തുടങ്ങി ആധുനിക ശ്രേണിയിലുള്ള എല്ലാ പഠനോപകരണങ്ങളും ലാംഗ്വേജ് ലാബിലുണ്ട്. സ്വയം പരിശീലനത്തിനും ഭാഷാ പരിശീലനങ്ങള്‍ക്കും വര്‍ക്‌ഷോപ്പുകള്‍ക്കും വരും ദിവസങ്ങളില്‍ ലാബ് വേദിയാകും.

തളിപ്പറമ്പ നഗരസഭ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി അധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ മുഖ്യാതിഥിയായി. ഡിഇഒ എ ജയപ്രകാശ്, തളിപ്പറമ്പ് നോര്‍ത്ത് എഇഒ മുസ്തഫ പുളുക്കൂല്‍, തളിപ്പറമ്പ നോര്‍ത്ത് ബിപിസി കെ പി ജയേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ പി രാജേഷ്, ഡോ. പി സൂരജ്, എം പ്രസന്ന, കെ ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here