സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ ഏറ്റവും ആവശ്യമായ ഡിവൈസുകളിൽ ഒന്നാണ്.സാധാരണ ലാപ്ടോപ്പുകൾ എന്ന് പറയുമ്പോൾ 45,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകളാണ് പരിഗണിക്കുന്നത്. ഏസർ, എച്ച്പി, സാംസങ് തുടങ്ങിയ ബ്രാൻഡുകൾക്ക് എല്ലാം ഈ സെഗ്മെന്റിൽ ലാപ്ടോപ്പുകൾ ഉണ്ട്. അത്യാവശ്യം വരുന്ന ജോലികൾ നിർവഹിക്കാൻ മതിയായ ശേഷിയുള്ളവയാണ് ഈ ഡിവൈസുകൾ എല്ലാം തന്നെ. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സെലക്റ്റ് ചെയ്യാൻ കഴിയുന്ന 45,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പുകളെക്കുറിച്ച് കൂടുതൽ അറിയാൻ
എച്ച്പി 14എസ് : 45,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ എച്ച്പിയുടെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് എച്ച്പി 14എസ് ലാപ്ടോപ്പ്. എച്ച്പി 14എസ് ലാപ്ടോപ്പ് 9 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. എച്ച്പി 14എസ് ലാപ്ടോപ്പിന് 1.53 കിലോ ഭാരം വരുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫീച്ചറും എച്ച്പി 14എസ് ലാപ്ടോപ്പിൽ ലഭ്യമാണ്. നിങ്ങൾ വാങ്ങുന്ന വേരിയന്റിനെ ആശ്രയിച്ച് ഇന്റലിന്റെ 10th ജനറേഷൻ ഐ3 അല്ലെങ്കിൽ ഐ5 പ്രൊസസറുകൾ എച്ച്പി 14എസ് ലാപ്ടോപ്പിൽ ലഭ്യമാകും. എച്ച്പി 14എസ് ലാപ്ടോപ്പ് 78 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയുള്ള മൈക്രോ എഡ്ജ് ഡിസ്പ്ലെയും എച്ച്പി 14എസ് ലാപ്ടോപ്പ് ഓഫർ ചെയ്യുന്നു.
ഗാലക്സി ബുക്ക് : ഗാലക്സി ബുക്ക് ഗോ 14 ഇഞ്ച് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. സിൽവർ കളർ ഓപ്ഷനിലാണ് ഗാലക്സി ബുക്ക് ഗോ ലഭ്യമാകുന്നത്. 38,990 രൂപ വിലയിലാണ് ഗാലക്സി ബുക്ക് ഗോ വിപണിയിൽ ലഭ്യമാകുന്നത്. സ്നാപ്പ്ഡ്രാഗൺ 7സി ജെൻ 2 പ്രൊസസറാണ് സാംസങ് ഗാലക്സി ബുക്ക് ഗോയ്ക്ക് കരുത്ത് പകരുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും സാംസങ് ഗാലക്സി ബുക്ക് ഗോയിൽ ലഭ്യമാണ്. അഡ്രിനോ ജിപിയുവും സാംസങ് ഗാലക്സി ബുക്ക് ഗോയിൽ ഉണ്ട്. വിൻഡോസ് 11 ഹോം എഡിഷനിലാണ് സാംസങ് ഗാലക്സി ബുക്ക് ഗോ പ്രവർത്തിക്കുന്നത്. കൂടാതെ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 42.3Wh ബാറ്ററിയും ഗാലക്സി ബുക്ക് ഗോ ലാപ്ടോപ്പ് പായ്ക്ക് ചെയ്യുന്നു.
എച്ച്പി 14എസ്: 45,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ എച്ച്പിയുടെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് എച്ച്പി 14എസ് ലാപ്ടോപ്പ്. എച്ച്പി 14എസ് ലാപ്ടോപ്പ് 9 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. എച്ച്പി 14എസ് ലാപ്ടോപ്പിന് 1.53 കിലോ ഭാരം വരുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫീച്ചറും എച്ച്പി 14എസ് ലാപ്ടോപ്പിൽ ലഭ്യമാണ്. നിങ്ങൾ വാങ്ങുന്ന വേരിയന്റിനെ ആശ്രയിച്ച് ഇന്റലിന്റെ 10th ജനറേഷൻ ഐ3 അല്ലെങ്കിൽ ഐ5 പ്രൊസസറുകൾ എച്ച്പി 14എസ് ലാപ്ടോപ്പിൽ ലഭ്യമാകും. എച്ച്പി 14എസ് ലാപ്ടോപ്പ് 78 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയുള്ള മൈക്രോ എഡ്ജ് ഡിസ്പ്ലെയും എച്ച്പി 14എസ് ലാപ്ടോപ്പ് ഓഫർ ചെയ്യുന്നു.
ലെനോവോ ഐഡിയ പാഡ് സ്ലിം 3 : ലെനോവോ ഐഡിയ പാഡ് സ്ലിം 3 ലാപ്ടോപ്പിന്റെ പുതിയ മോഡൽ 14 ഇഞ്ച്, 15 ഇഞ്ച് സ്ക്രീൻ സൈസുകളിൽ ലഭ്യമാണ്. ലെനോവോ ഐഡിയ പാഡ് സ്ലിം 3 ലാപ്ടോപ്പിന് 19.9 എംഎം തിക്ക്നസും 1.6 കിലോ ഭാരവും ഉണ്ട്. ലെനോവോ ഐഡിയ പാഡ് സ്ലിം 3 ലാപ്ടോപ്പ് ഒറ്റ ചാർജിൽ 8.5 മണിക്കൂർ വരെ ചാർജ് നിൽക്കും. തിങ്ക്ബുക്ക് ശ്രേണിയിൽ കാണുന്നത് പോലെയുള്ള പ്രൈവസി ഷട്ടർ ഫീച്ചർ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പിലും ലഭ്യമാണ്. ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പ് വിൻഡോസ് 10ലാണ് പ്രവർത്തിക്കുന്നത്. ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പിൽ ഓപ്ഷണൽ ഫിംഗർപ്രിന്റ് സെൻസർ, രണ്ട് യുഎസ്ബി 3.1 പോർട്ടുകൾ, കോർട്ടാന, ഡോൾബി ഓഡിയോ സപ്പോർട്ട് എന്നിവയും ലഭ്യമാണ്.
ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 : പുതിയ ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 14 ഇഞ്ച് ലാപ്‌ടോപ്പ് 1.48 കിലോഗ്രാം ഭാരവും 16.3 എംഎം തിക്ക്നസും ഉള്ള എയർക്രാഫ്റ്റ് ഗ്രേഡ് അലുമിനിയം ഫിനിഷിൽ നിർമ്മിച്ച ഓൾ മെറ്റൽ ബോഡി ഫീച്ചർ ചെയ്യുന്നു. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പിന്റെ 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലെ 1920 × 1080 പിക്‌സലിന്റെ ഉയർന്ന റെസല്യൂഷൻ ഓഫർ ചെയ്യുന്നു. 16:9 ആസ്പക്റ്റ് റേഷ്യോ, 300 നിറ്റ്സ് ബ്രൈറ്റ്നസ്, 100 ശതമാനം ആർജിബി കളർ റീപ്രൊഡക്ഷൻ എന്നിവയും ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പ് ഐ3, ഐ5, ഐ7 മോഡലുകളിൽ ലഭ്യമാണ്. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പ് വിൻഡോസ് 11 പ്രീ ഇൻസ്റ്റാൾ ചെയ്താണ് വരുന്നത്. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പിന്റെ ഐ7 വേരിയന്റ് ഇന്റൽ ഐസ് ലേക്ക് കോർ ഐ7 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്നു.
ഏസർ ആസ്പയർ 3 : ഏസറിൽ നിന്നുള്ള ഏറ്റവും പുതിയ മെയ്ഡ് ഇൻ ഇന്ത്യ ലാപ്‌ടോപ്പ് ആണ് ഏസർ ആസ്പയർ 3. ഇന്റൽ പ്രൊസസറാണ് ഏസർ ആസ്പയർ 3 ഫീച്ചർ ചെയ്യുന്നത്. ഉയർന്ന സ്ക്രീൻ റ്റു ബോഡി റേഷ്യോ ഉള്ള തിൻ ബേസൽ ഡിസൈൻ ആണ് ഏസർ ആസ്പയർ 3 ലാപ്ടോപ്പിന് ഉള്ളത്. ഫുൾ എച്ച്ഡി റെസല്യൂഷനും ഏസർ ആസ്പയർ 3യുടെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. പുതിയ ഏസർ ആസ്പയർ 3 ലാപ്ടോപ്പിന്റെ എല്ലാ വേരിയന്റുകളും ഇന്റൽ കോർ പ്രൊസസറുകൾ ഫീച്ചർ ചെയ്യുന്നു. മുകളിൽ പറഞ്ഞ ലാപ്ടോപ്പുകൾ എല്ലാം സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സെലക്റ്റ് ചെയ്യാവുന്നതാണ്. ഇവയിൽ ഏത് സെലക്റ്റ് ചെയ്താലും നിങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് മാത്രം. ലാപ്ടോപ്പിന്റെ ശേഷി, ഉപയോഗിച്ചിരിക്കുന്ന പ്രൊസസറുകൾ, ബാറ്ററി ശേഷി, മികച്ച സ്ക്രീനുകൾ എന്നിവയെല്ലാം പരിഗണിക്കേണ്ട ഘടകങ്ങൾ ആണ്.