തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, കെടി ജലീല്‍ തുടങ്ങി ഒട്ടേറെ വിവാദങ്ങള്‍ക്ക് നടുവിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഏജന്‍സികള്‍ ഒന്നിന് പിറകെ ഒന്നായി കേരളത്തിലെത്തുന്നതില്‍ അശുഭ സൂചനയാണ് സിപിഎം നേതൃത്വത്തിനുള്ളത്. ലൈഫ് മിഷനില്‍ സിബിഐ കേസെടുത്തത് സംസ്ഥാന സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. വിദേശ സര്‍ക്കാരുകള്‍ കൂടി ഇടപെടുന്ന കേസായതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ഏതന്വേഷണത്തെയും നേരിടുമെന്ന് പറഞ്ഞ സിപിഎം എന്തിനാണ് സിബിഐയെ ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.
വിവാദങ്ങള്‍ തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ പുതിയ വിവാദം ഉണ്ടാക്കേണ്ടെന്നാണ് സിപിഎം നിലപാട്.