സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍

0
121

തിരുവനന്തപുരം: യൂട്യൂബ് ചാനലില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍. ഡോ. വിജയ് പി. നായര്‍ക്ക് നേരെയായിരുന്നു ആക്രമണം.

ഇയാളെ കരി ഓയില്‍ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകള്‍ക്കു നേരേയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്.

യൂട്യൂബില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമര്‍ശിക്കാതെ അവര്‍ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here