ലോകഭൗമദിനം ?

0
49

ലോകഭൗമദിനം എന്ന വാക്ക് നാം കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഈ ദിനത്തിന്റെ പ്രാധാന്യം, എന്തിനാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്, എന്തൊക്കെയാണ് ഇതിന്റെ ചരിത്രം എന്നത് പലര്‍ക്കും അറിയില്ല. ലോകഭൗമദിനത്തില്‍ ഇതിനെക്കുറിച്ചെല്ലാം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. ഏപ്രില്‍ 22-നാണ് ലോകഭൗമദിനം ആചരിക്കപ്പെടുന്നത്. പരിസ്ഥിതിയെക്കുറിച്ച് നാമോരോരുത്തരും വളര്‍ന്ന് വരുന്ന തലമുറയും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1970 ഏപ്രില്‍ 22 മുതല്‍ ലോകമെമ്പാടും ലോകഭൗമദിനം ആചരിക്കപ്പെടുന്നത്. അമേരിക്കയിലായിരുന്നു ഇതിന് തുടക്കം കുറിച്ചത്. നമ്മുടെ ഇടപെടലില്‍ പലപ്പോഴും ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മുടെ വരും തലമുറക്ക് കൂടി അറിഞ്ഞിരിക്കേണ്ട തരത്തിലാണ് ഈ ദിനം ആചരിക്കുന്നത്.

മനുഷ്യന്റെ ഇടപെടലിലാണ് ഭൂമിയുടെ നിലനില്‍പ്പ് തന്നെ. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് നമുക്ക് അതിനെ സംരക്ഷിക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ അറിയിക്കുന്ന ഒരു ദിനത്തെയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് ഏതാണ്ട് നാല് ഡിഗ്രിയെങ്കിലും വര്‍ദ്ധിക്കും എന്നതാണ് പറയുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ ചൂട് വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ നാം ഓരോ ദിനത്തിലും ഇനി വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഭൗമദിനം 2022: തീം ഭൗമദിന ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 2022 ലെ ഭൗമദിനത്തിന്റെ തീം ‘ഇന്‍വസ്റ്റ് അവര്‍ പ്ലാനറ്റ്’ എന്നതാണ്. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എപ്പോഴും നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നതും അതിന് വേണ്ടി പ്രവര്‍ത്തിക്കുക അതിന് വേണ്ടി എല്ലാവരേയും പ്രാപ്തമാക്കുക എന്നതാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഇവയെല്ലാം തന്നെ കൃത്യമായി നടപ്പിലാക്കുക എന്നതാണ് ഈ സമയം നാം ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഓരോ കാര്യവും നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് മാത്രമല്ല വരുന്ന തലമുറക്ക് കൂടി ഭൂമിയെ കാത്തു വെക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കും ഉള്ളതാണ്.

ഭൗമദിനം 2022 ചരിത്രം : 1970 ഏപ്രില്‍ 22 ന് ആദ്യമായി ലോക ഭൗമദിനം ആചരിച്ചത്, 1969 ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന UNSEO കോണ്‍ഫറന്‍സില്‍ ആണ് ഈ ദിനം ആഘോഷിക്കപ്പെട്ടത്. സമാധാന പ്രവര്‍ത്തകനായ ജോണ്‍ മക് കോണല്‍, ആണ് ഇതിന് നേതൃത്വം നല്‍കിയത്. പിന്നീട്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റര്‍ ഗെയ്ലോര്‍ഡ് നെല്‍സണ്‍ 1970 ഏപ്രില്‍ 22-ന് രാജ്യവ്യാപകമായി ഈ ദിനം ആചരിക്കുകയും അതിന് ‘എര്‍ത്ത് ഡേ’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു എന്നതാണ് ചരിത്രം.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരവധിയാണ് കടന്നു പോവുന്നത്. അതിനെക്കുറിച്ച് എല്ലാവര്‍ക്കും അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഇത് കൂടാതെ മലിനീകരണം, വനനശീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇതിനെക്കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. നമ്മുടെ ഗ്രഹത്തിന് അനുകൂലമായ പ്രവര്‍ത്തനം നടത്താന്‍ 192 രാജ്യങ്ങളിലായി 75,000-ത്തിലധികം ആളുകളാണ് ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഉള്ള നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ ദിനത്തില്‍ സ്‌കൂളുകളിലും കോളജുകളിലും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here