കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ജോ ബൈഡന്‍

0
81

വാഷിംഗ്‌ടൺ ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്ക രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് ബൈഡന്റെ സഹായ വാഗ്ദാനം. ഞങ്ങള്‍ക്ക് ആവശ്യമുണ്ടായപ്പോള്‍ സഹായവുമായി ഇന്ത്യ ഓടിയെത്തി. ഇപ്പോഴത്തെ ഇന്ത്യയുടെ അടിയന്തിര സമയത്ത് അവരെ സഹായിക്കാന്‍ ഞങ്ങളുണ്ടാകുമെന്ന് ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഗില്ലെഡ്. 4.5 ലക്ഷം റെംഡിസിവിര്‍ ഗില്ലെഡ് ഇന്ത്യയ്ക്ക് സംഭാവന നല്‍കും. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here