തിരുവനന്തപുരം: മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ മാസത്തെ പി എസ് സി പരീക്ഷകളും, സര്‍വീസ് വേരിഫികേഷനും മാറ്റി വച്ചിരുന്നു. ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവന്‍ വകുപ്പുതല പരീക്ഷകളും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്.