തൃശ്ശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തരയ്ക്ക് ചേരാനിരുന്ന യോഗം മാറ്റി. വൈകീട്ട് നാല് മണിയിലേക്കാണ് യോഗം മാറ്റി വച്ചത്. ഓൺലൈൻ വഴിയാണ് യോഗം നടക്കുക.
ജനങ്ങളില്ലാതെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൂരം നടത്തുന്നത് എന്തിനാണെന്ന് തൃശൂരിന്റെ മുൻ എം എൽ എ തേറമ്പിൽ രാമകൃഷ്ണൻ ചോദിച്ചു. ഈ സന്ദർഭത്തിൽ നടത്തുന്ന പൂരാഘോഷം അവിവേകത്തോടെയായിരിക്കും എന്ന് സാംസ്കാരിക നായകരും പറഞ്ഞു. ഇപ്രാവശ്യത്തെ പൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് പറഞ്ഞ് ദേവസ്വങ്ങളെ സർക്കാർ കബളിപ്പിച്ചെന്ന് എം എൽ എ കുറ്റപ്പെടുത്തി.
പൂരം നടത്തിപ്പിൽ എല്ലാവരും കൂടി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇതുവരെ താനുമായി പൂരാഘോഷത്തെക്കുറിച്ച് കൂടിയാലോചന നടത്തിയിട്ടില്ല. എന്നാൽ അഭിപ്രായം ചോദിച്ചാൽ പറയാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു.