ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ മുത്തയ്യ മുരളീധൻ ; ചെന്നൈയില്‍ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായി

0
54

ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്പിന്‍ കോച്ചുമായ മുത്തയ്യ മുരളീധരനെ ഹൃദയസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഞ്ചിയോപ്ലാസ്റ്റിക്കായാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുത്തയ്യ മുരളീധരന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്പിന്‍ പരിശീലകനായി ഐപില്ലിനു വേണ്ടിയാണ് ചെന്നൈയില്‍ എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത് മുത്തയ്യ ടീമിനൊപ്പം ചേരുമെന്ന് എസ്‌ആര്‍എച്ച്‌ ടീം വക്താക്കള്‍ അറിയിച്ചു.

ഹൃദയത്തിലെ ബ്ലോക്കിനെ തുടര്‍ന്ന് , ഐപിഎല്ലിന് എത്തുന്നതിന് മുമ്പ് തന്നെ മുത്തയ്യ ശ്രീലങ്കയില്‍ വൈദ്യ സഹായം തേടിയിരുന്നു. ഗുരുതര പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മത്സരത്തിനായി ഇന്ത്യയില്‍ എത്തിയത്.

എന്നാല്‍, ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തുടര്‍ ചെക്കപ്പിനായി എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ ആഞ്ചിയോപ്ലാസ്റ്റി ആവശ്യമാണെന്ന് അറിയിച്ചത്. ഇതോടെ താരത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

മുത്തയ്യയുടെ ആരോഗ്യനില പൂര്‍ണമായും തൃപ്തമാണെന്നും ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്നും എസ്‌ആര്‍എച്ച്‌ സിഇഒ ശണ്‍മുഖാനന്ദന്‍ അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ചച്ചയാണ് മുരളിക്ക് 49 വയസ്സ് പൂര്‍ത്തിയായത്.

ശ്രീലങ്കയ്ക്ക് വേണ്ടി, 133 ടെസ്റ്റ് മത്സരങ്ങളിലും 350 ഏകദിനങ്ങളിലും 12 ടി-20 യിലും മത്സരിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ 534 വിക്കറ്റുകളാണ് താരം നേടിയത്. ടി-20 കളില്‍ 13 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here