തീപ്പൂരിലെ നിരാലംബരായ ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകണമെന്ന തന്റെ ദീർഘകാല ആഗ്രഹം സഫലമാക്കി ഡോക്ടർ ശങ്കർ രാംചന്ദാനി
സംബാൽപൂർ: പാവപ്പെട്ടവർക്കും നിരാലംബരായ ആളുകൾക്കും ചികിത്സ നൽകുന്നതിനായി ഒഡീഷയിലെ സംബാൽപൂർ ജില്ലയിലെ ഡോക്ടർ ഒരു “രൂപ രൂപ ക്ലിനിക്ക്” തുറന്ന് മാതൃകയാകുന്നു. ബർലയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ (VIMSAR) വൈദ്യശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ, ശങ്കർ രാംചന്ദാനി ബർള ടൗണിൽ രോഗികളോട് ഒരു രൂപ മാത്രം ഫീസ് വാങ്ങി ക്ലിനിക്ക് ആരംഭിച്ചു.
ഒരു സീനിയർ റസിഡന്റ് ആയി VIMSAR ൽ ചേർന്ന ഇദ്ദേഹത്തിന്, സ്വകാര്യ സേവനം നടത്താൻ അനുവാദമില്ലായിരുന്നു. എന്നാൽ അടുത്തിടെ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. അസിസ്റ്റന്റ് പ്രൊഫസർ എന്ന നിലയിൽ, എന്റെ ഡ്യൂട്ടി സമയത്തിന് ശേഷം എനിക്ക് സ്വകാര്യ പരിശീലനം നടത്താൻ അനുമതിയുണ്ട്, അതിനാൽ ഞാൻ ഇപ്പോൾ ഒരു വാടക വീട്ടിൽ ക്ലിനിക്ക് ആരംഭിച്ചു “, 38 കാരനായ ഡോക്ടർ പറഞ്ഞു.
എന്തുകൊണ്ടാണ് ഒരു രൂപ ഈടാക്കുന്നത് എന്ന ചോദ്യത്തിന് രാംചന്ദാനി പറഞ്ഞു, “ദരിദ്രരിൽ നിന്നും നിരാലംബരായ ആളുകളിൽ നിന്നും ഒരു രൂപ മാത്രം ഞാൻ ഈടാക്കുന്നു, കാരണം അവർ ഈ സേവനം സൗജന്യമായി നേടുന്നുവെന്ന് അവർക്ക് തോന്നേണ്ടതില്ല. മറിച്ച് അവരുടെ ചികിത്സയ്ക്കായി അവരുടെ ഭാഗത്തു നിന്നും ഒരൽപം പണം നൽകുന്നുണ്ടെന്നുള്ള ചിന്ത അവരുടെ ആത്മാഭിമാനം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രർ, നിരാലംബർ, പ്രായമായവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, ശരിയായ വൈദ്യസഹായം ലഭിക്കാത്ത ആളുകൾ എന്നിവരെ സേവിക്കാൻ ഈ “ഒരു രൂപ” ക്ലിനിക്ക് അദ്ദേഹത്തിന് അവസരം നൽകിയെന്നും, ഞാൻ ജനങ്ങളുടെ ഡോക്ടറാണെന്നും ” അദ്ദേഹം പറഞ്ഞു
നൂറുകണക്കിന് ആളുകൾ പതിവായി VIMSAR ഒപിഡിയിലേക്ക് വരുന്നുണ്ടെന്നും, ഡോക്ടർമാരെ കാണാൻ രോഗികളുടെ നീണ്ട നിര കാണാമെന്നും രാംചന്ദാനി പറഞ്ഞു.”പ്രായമായവർക്കും, ശാരീരിക വൈകല്യമുള്ളവർക്കും ഇനി ഒപിഡിയിൽ മണിക്കൂറുകളോളം കാത്തിരുന്ന് കഷ്ടപ്പെടേണ്ട ആവശ്യമില്ല. അവർക്ക് എന്റെ ക്ലിനിക്കിൽ വന്ന് 1 രൂപ മാത്രം നൽകി കൺസൾട്ടേഷൻ നടത്താം ,” അദ്ദേഹം കൂട്ടിച്ചേർത്തു. .
ഡെന്റൽ സർജനായ, രാംചന്ദാനിയുടെ ഭാര്യ സിഖ രാംചന്ദാനിയും അദ്ദേഹത്തെ സഹായിക്കുന്നു. വെള്ളിയാഴ്ച ക്ലിനിക്ക് ഉദ്ഘാടനം ചെയ്തതായും, ആദ്യ ദിവസം 33 രോഗികൾ ക്ലിനിക്കിലെത്തിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് , ഒരു കോവിഡ് -19 രോഗിയെ രാംചന്ദാനി സ്വന്തം കൈകളിൽ കോരിയെടുത്ത് വീട്ടിൽ എത്തിച്ച വാർത്ത എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും, ഈ കാരുണ്യ കർമ്മത്തിന് വ്യാപകമായി പ്രശംസ നേടുകയും ചെയ്തു.