ഇന്നത്തെ തലമുറയുടെ മുന്നിലെ ഒരു പ്രധാന വെല്ലുവിളിയാണ് മുഖ സംരക്ഷണം. കാലാവസ്ഥയോട് പൊരുതി മിക്കവരും ബ്യൂട്ടി പാർലറുകളെ ആശ്രയിച്ച്, ഒരുപാട് പണവും ചെലവാക്കുന്നു. എന്നാൽ ഇനി ഇതിനായി, കറുവപ്പട്ട, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക് എന്നിവ പോലുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണംചെയ്യും. ശ്രമിച്ച് നോക്കുക.
വ്യത്യസ്ത സൗന്ദര്യ ഗുണങ്ങൾ ഉള്ള ഇവയ്ക്ക് നിങ്ങളുടെ ചര്മ്മ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ സഹായിക്കും. ദൈനം ദിന ചര്മ്മസംരക്ഷണത്തിൽ, ആരോഗ്യകരവും, മനോഹരവുമായ ചര്മ്മം ലഭിക്കുന്നതിന് ഉപയോഗിക്കാന് കഴിയുന്ന ചില സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളുടെ വീടുകളിൽ തന്നെ ഒളിഞ്ഞു കിടക്കുന്നു.
തുളസി
ഇത് ഒരു സസ്യമാണെങ്കിലും, ഔഷധമൂല്യത്തിൽ മറ്റുള്ളവയുമായി ചേര്ന്നുനില്ക്കുന്ന ഒന്നാണ്. ആന്റിഫംഗൽ , ആന്റിബയോട്ടിക് ഗുണങ്ങളുള്ള തുളസി ചര്മ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. മങ്ങിയ ചര്മ്മത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന അതിശയകരമായ സ്കിന് ടോണ് ബൂസ്റ്ററാണിത്. ചര്മ്മകോശങ്ങളെ സുഖപ്പെടുത്താനും, പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും. ആന്റിഓക്സിഡന്റുകളും വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ തുളസി ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും അത്ഭുതകരമായ ചര്മ്മം നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തെ ചൊറിച്ചിൽ, അലർജി എന്നിവ ഇല്ലാതാക്കി ഉന്മേഷം നല്കാൻ സഹായിക്കുന്നു.
ജീരകം
ജീരകത്തിൽ ചര്മ്മത്തെ പോഷിപ്പിക്കുന്ന വിറ്റാമിന് ഇ അടങ്ങിയിരിക്കുന്നു. കൂടാതെ ജീരകത്തിന്റെ സ്വാഭാവിക ആന്റിഓക്സിഡന്റുകൾ വാര്ദ്ധക്യ ചര്മ്മത്തിലേക്ക് നയിച്ചേക്കാവുന്ന ഫ്രീ റാഡിക്കൽ നാശത്തിനെതിരെ പോരാടാനും സഹായിക്കുന്നു. ആന്റിബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയതാണ് ജീരകം. ഇത് ചര്മ്മത്തെ വിഷവസ്തുക്കളിൽ നിന്നും അണുബാധകളിൽ നിന്നും അകറ്റി നിർത്താനും ച ർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ജീരക എണ്ണയും ആപ്പിൾ സിഡെർ വിനെഗറും തുല്യ അനുപാതത്തിൽ മിക്സ് ചെയ്ത് ഒരു സ്കിന് ടോണർ തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു, പാടുകൾ എന്നിവ നീക്കാവുന്നതാണ്.
ഇഞ്ചി
ഔഷധഗുണങ്ങൾ ഏറെയുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. ഇത് നിങ്ങളുടെ സൗന്ദര്യം വര്ധിപ്പിക്കാനും സഹായിക്കുന്നു. സൗന്ദര്യം കൂട്ടാനായി നിങ്ങളുടെ ചര്മ്മസംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഇഞ്ചി. ഇതിലൂടെ ചര്മ്മത്തിന് ശ്രദ്ധേയമായ ഫലങ്ങൾ കാണാനും നിങ്ങള്ക്ക് സാധിക്കും. ഇഞ്ചിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വാര്ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റുകയും ചര്മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും, ചര്മ്മത്തിലെ പാടുകൾ കുറച്ച്, നിറം വര്ധിപ്പിക്കുകയും ചെയ്യുന്നു. ഇഞ്ചി പൊടി, അല്ലെങ്കിൽ ഇഞ്ചി, റോസ് വാട്ടര്, നാരങ്ങ എന്നിവ ഉപയോഗിച്ച് നിങ്ങള്ക്ക് ഇഞ്ചി മാസ്ക് എളുപ്പത്തിൽ തയാറാക്കാം. ഒരു പാത്രത്തില് ഓരു ടേബിൾ സ്‌പൂൺ വീതം ചേര്ത്ത് നന്നായി ഇളക്കുക. കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക. നിങ്ങളുടെ മുഖം തിളക്കമുള്ളതായിത്തീരുന്നത് നിങ്ങള്ക്ക് കാണാം.
കുരുമുളക്
ഏറെ പ്രസിദ്ധമായ മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇത് ചര്മ്മത്തിൽ ഉപയോഗിക്കുന്നതിലൂടെ പ്രകൃതിദത്തമായി വിഷാംശം ഇല്ലാതാക്കുന്ന ഘടകമായി പ്രവര്ത്തിക്കുന്നു. വിറ്റാമിന് സി, കെ എന്നിവയാൽ സമ്പന്നമായ കുരുമുളക് ബ്ലാക്ക്ഹെഡ്സ്, ചുളിവുകൾ , നേര്ത്ത വരകൽ , പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. കുരുമുളക് ഉപയോഗിച്ച് നിങ്ങള്ക്ക് ഫെയ്സ് മാസ്ക് തയാറാക്കാം. വീട്ടിൽ തന്നെ നിങ്ങൾക്കിത് പരീക്ഷിക്കാവുന്നതാണ്. മൂന്ന് ടേബിൾ സ്പൂണ് തൈര് എടുത്ത് അതിൽ ഒരു നുള്ള് കുരുമുളക് ചേര്ക്കുക. ഇത് നന്നായി കലര്ത്തി മുഖത്ത് പുരട്ടുക. നിങ്ങളുടെ കണ്ണുകള്ക്ക് ചുറ്റുമുള്ള ഭാഗങ്ങള് ഒഴിവാക്കുക. അഞ്ച് മിനിറ്റിനു ശേഷം ഇത് കഴുകികളയുക.
മഞ്ഞൾ
ആന്റി ഇന്ഫ്ളമേറ്ററി ഗുണങ്ങള്ക്ക് പേരുകേട്ടതാണ് മഞ്ഞൾ . മുഖത്തെ പ്രകൃതിദത്ത എണ്ണ നിയന്ത്രിക്കുന്ന ഗുണങ്ങൾ ഇതിനുണ്ട്. ആന്റിഓക്സിഡന്റുകൾ അടങ്ങിയ മഞ്ഞൾ മുഖക്കുരു കുറയ്ക്കുന്നതിനും, വീക്കം കുറയ്ക്കുന്നതിനും മികച്ചതാണ്. മാത്രമല്ല, പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ നേര്ത്ത വരകളും ചുളിവുകളും തടയുകയും യുവത്വമുള്ള ചര്മ്മം നേടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞൾ ഫെയ്സ് മാസ്ക് തയാറാക്കാന് മഞ്ഞൾ , തേൻ , പാലിൻറെ ക്രീം എന്നിവ ആവശ്യമാണ്. ഓരോ ചേരുവയുടെയും ഒരോ ടീസ്പൂണ് കലര്ത്തി മുഖത്ത് മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.
കറുവപ്പട്ട
ചര്മ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു മാന്ത്രിക ഘടകമാണ് ഈ സുഗന്ധവ്യഞ്ജനം. കറുവപ്പട്ടയിൽ ആന്റി ബാക്ടീരിയല് ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് പ്രകൃതിദത്ത ആന്റിഓക്സിഡന്റുമാണ്. മുഖക്കുരു നീക്കാന് നിങ്ങള്ക്ക് ഇത് ഉപയോഗിക്കാം. നിങ്ങളുടെ ചര്മ്മസംരക്ഷണ ദിനചര്യയിൽ കറുവപ്പട്ട പൊടി അല്ലെങ്കിൽ കറുവാപ്പട്ട എണ്ണ ഉള്പ്പെടുത്താം. ഒരു കറുവപ്പട്ട ഫേസ് പായ്ക്ക് ഉണ്ടാക്കാന്, ഒരു ടേബിൾ സ്പൂണ് കറുവപ്പട്ട പൊടി, രണ്ട് ടേബിൾ സ്പൂണ് തേൻ എന്നിവ ചേര്ത്ത് ഇളക്കുക. മുഖക്കുരു ബാധിത പ്രദേശത്ത് ഇത് പ്രയോഗിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.
അശ്വഗന്ധ
ആയുർവേദ ഗുണങ്ങൾ ഏറെയുള്ളൊരു സസ്യമാണ് അശ്വഗന്ധ. ഇത് ചര്മ്മത്തിന് വളരെയേറെ ഗുണം ചെയ്യുന്നു. ഇരുണ്ട പാടുകൾ , ചുളിവുകൾ , നേര്ത്ത വരകൾ എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുറിവുകളെയും ചര്മ്മത്തിലെ മറ്റ് പ്രശ്നങ്ങൾ നീക്കുന്നതിനും സഹായിക്കുന്ന ആന്റിഇന്ഫ്ളമേറ്ററി, ആന്റിമൈക്രോബയൽ , ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിലുണ്ട്.