ഗവര്‍ണറെ തിരിച്ചുവിളിക്കണം; രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍.

0
63

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് മന്ത്രി പി രാജീവ്  പറഞ്ഞു. ഗവര്‍ണറുടേത് സംസ്ഥാനത്തിന് ചേരാത്ത പദപ്രയോഗമെന്ന് മന്ത്രി സജി ചെറിയാന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നായിരുന്നു മന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒരു നിലവാരവും ഇല്ലാത്ത ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തില്‍ മുഴുവന്‍ അദ്ദേഹം പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് എണ്ണ പകരുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here