കറുപ്പ് നിറമുള്ള തന്നെ അറസ്റ്റ് ചെയ്യരുതേ..; ശരീരം മുഴുവൻ വെള്ള പെയിന്റടിച്ച് ബിജെപി അം​ഗം.

0
60

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബി ജെ പി അംഗം രഞ്ജിത്ത്. തന്റെ ശരീരത്തിൽ മുഴുവൻ വെള്ള പെയിന്റടിച്ചാണ് ര‍ഞ്ജിത്തിന്റെ പ്രതിഷേധം. താൻ കറുപ്പ് നിറത്തിലുള്ള ആളാണെന്നും കറുപ്പ് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിനെ ഭയന്നാണ് വെളളപ്പെയിന്റ് അടിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.

പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത്
വേറിട്ട പ്രതിഷേധം നടത്തിയത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്നു പോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെളളയടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. തലയും മുടിയും അടക്കം വെള്ള പെയിന്റടിച്ചതിന് പുറമേ വെള്ള വസ്ത്രവും ധരിച്ചാണ് പ്രതിഷേധിക്കുന്നത്. വൈദ്യുതി മുടക്കത്തിനെതിരെ കെ എസ് ഇ ബിക്ക് 9737 രൂപയുടെ ചില്ലറ നൽകി നേരത്തെ രഞ്ജിത് പ്രതിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here