എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ കാലിക്കറ്റ് സർവകലാശാലയിലെ പൊതുപരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. വൈകുന്നേരം മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക.
കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പാസുള്ളവർക്കാണ് പ്രവേശനം. ആർഎസ്എസ്, ബിജെപി നേതാക്കളും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. എസ്എഫ്ഐ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സർവകലാശാല ക്യാംപസിൽ പോലീസ് സുരക്ഷ കർശനമാക്കി.