ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിൽ പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോൺ പിടികൂടി. ഒരു പ്രത്യേക വിവവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജോകെ ഗ്രാമത്തിൽ തിരച്ചിൽ നടത്തിയതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പൂർണമായും തകർന്ന നിലയിലാണ് ഡ്രോൺ കണ്ടെത്തിയതെന്നും പേലോഡ് കൊണ്ടുപോകുന്നതിനുള്ള ചരടും അതിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജെഐ മെട്രിക്സ് 300 ആർടികെ സീരീസിന്റെ ക്വാഡ്‌കോപ്റ്ററായിരുന്നു ഡ്രോൺ. ബിഎസ്‌എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത പരിശ്രമത്തിലൂടെ മറ്റൊരു പാകിസ്ഥാൻ ഡ്രോൺ കണ്ടെടുത്തതായി ബിഎസ്‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.