ചെന്നൈ: 13 മാസത്തിനുശേഷം മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (MTC), പ്രായമായ യാത്രക്കാർക്ക് ബസുകളിൽ സൗജന്യ യാത്രയുടെ തുടക്കം കുറിക്കാൻ, ടോക്കണുകളുടെ വിതരണം തിങ്കളാഴ്ച ആരംഭിക്കും.
2016 ഫെബ്രുവരിയിൽ അവതരിപ്പിച്ച പദ്ധതി പ്രകാരം 60 വയസ്സിന് മുകളിലുള്ളവർക്ക് മാസത്തിൽ 10 തവണ എംടിസി ബസുകളിൽ സൗജന്യ യാത്രയ്ക്ക് അർഹതയുണ്ടായിരുന്നു. 2020 ജനുവരി വരെ 3.51 ലക്ഷം മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു.
ഒരു ആപ്ലിക്കേഷൻ ഫോമും, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിച്ചു കഴിഞ്ഞാൽ, സൗജന്യ യാത്രയ്ക്കുള്ള 10 ടോക്കണുകൾ നൽകും. ഫെബ്രുവരി മുതൽ ജൂലൈ വരെ ആറുമാസത്തേക്ക് ടോക്കണുകൾ നൽകും. നിലവിലുള്ള അപേക്ഷ പുതുക്കുന്നതിനും, പുതുതായി അപേക്ഷിക്കുന്നതിനും ഗുണഭോക്താക്കൾക്ക് അവരുടെ പ്രായത്തിന്റെയും, വിലാസത്തിന്റെയും തെളിവ് സഹിതം അപേക്ഷാ ഫോം നഗരത്തിലെ 21 ഡിപ്പോകളിൽ ഏതിലെങ്കിലും സമർപ്പിക്കാം.
നോൺ എസി ബസുകളിലാണ് പുതിയ സേവനം ലഭിക്കുക. എസി ബസുകളിലെ യാത്രയ്ക്ക് പണം നൽകണം.