ബസ് കാത്ത് നിന്ന വിദ്യാർഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

0
63
കല്ലമ്പലം മണമ്പൂരിൽ ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കാർ പാഞ്ഞുകയറി. കോളജ് വിദ്യാർത്ഥിനി മരിച്ചു. കെ.ടി.സി.ടി ആർട്സ് കോളേജ് എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിനി ആൽഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 3.30നായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചു കയറുകയായിരുന്നു
ആതിര പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
പ്രാഥമിക ചികിത്സയ്ക്കായി പരിക്കേറ്റവരെ ചാത്തൻപറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
May be an image of 1 person and text that says "ആദരാഞ്‌ജലികൾ സ്രേഷ്ട എം (22) KTCT COLLEGE OF ARTS & SCIENCE"

LEAVE A REPLY

Please enter your comment!
Please enter your name here