സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ ലേലത്തിൽ നിരവധി യുവതാരങ്ങളെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതിനെക്കുറിച്ച് ടീം ഉടമ നിത എം അംബാനി മനസുതുറന്നു. ഇന്ത്യയെ പ്രതിനിധീകരിക്കാൻ നിരവധി മികച്ച കളിക്കാരെ മുംബൈ ഇന്ത്യൻസ് സൃഷ്ടിച്ചതായി നിത അംബാനി പറഞ്ഞു. മറാത്തി ഭാഷയിലെ സന്ദേശത്തിൽ മുംബൈ ഇന്ത്യയ്ക്ക് നൽകുന്ന ആവേശകരമായ പിന്തുണക്ക്
ആരാധകരോട് നിത അംബാനി നന്ദി പറഞ്ഞു.
വീഡിയോ കാണാം
‘ഇന്ത്യൻ ടീമിനായി നിരവധി യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ വളരെയധികം അഭിമാനവും സംതൃപ്തിയുമുണ്ട്. ജസ്പ്രീത് മുതൽ ഹാർദിക്, തിലക്, രമൺദീപ് സിംഗ് തുടങ്ങി വരാനിരിക്കുന്ന യുവാക്കളുടെ ഒരു കൂട്ടം. നമൻ ധിർ, റോബിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, ശ്രീജിത്ത് കൃഷ്ണൻ തുടങ്ങി അടുത്ത പ്രതിഭകളെ വളർത്തിയെടുക്കാനുള്ള അവസരവും നമുക്കുണ്ട്. ഇവരെ മുംബൈ ഇന്ത്യൻസ് #വൺ ഫാമിലിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വളരെ ആവേശത്തിലാണ്, ഇന്ത്യൻ ക്രിക്കറ്റിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്ന ഈ പാരമ്പര്യം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’.
ഇത് നമ്മുടെ ടീം, മുംബൈയുടെ ടീം. നിങ്ങളുടെ പിന്തുണയാണ് മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ ശക്തി. നമുക്ക് നമ്മുടെ #വൺ ഫാമിലിക്ക് കളിച്ച് മുന്നേറാം, ഒത്തൊരുമയോടെ വിജയിക്കാം’.ആരാധകരോട് നിത അംബാനി നന്ദി പറഞ്ഞു.