16/11/2020 ; പ്രധാന വാർത്തകൾ

0
89

പ്രധാന വാർത്തകൾ

📰✍🏼 ലോകത്ത് ആകെ വൈറസ് ബാധിതർ :54,817,231

മരണ സംഖ്യ : 1,324,461

📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 41,100 പേർക്ക് രോഗബാധ , 447 മരണങ്ങൾ

 📰✍🏼സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4581 പേര്‍ക്ക്,കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1869 ആയി. 3920 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 📰✍🏼 രോഗികൾ ജില്ല തിരിച്ച് : കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍കോട് 62

📰✍🏼ഡല്‍ഹിയില്‍ കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിര യോഗം വിളിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

📰✍🏼റോഡ് നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി സമിതി

📰✍🏼കൊച്ചി–മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായി.

📰✍🏼ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസാമിക്ക് തിരക്കുപിടിച്ച്‌ ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

📰✍🏼കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ (71) ഗുരുതരാവസ്ഥയില്‍. 

📰✍🏼ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,54,011 ആയി

📰✍🏼വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തനിച്ച്‌ മത്സരിക്കുമെന്ന് കോണ്‍​ഗ്രസ്

📰✍🏼കിഫ്‌ബിയുടെ ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ്‌ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നു ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌.

📰✍🏼മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ യൂണിടാക്ക്‌ ഉടമയായ സന്തോഷ്‌ ഈപ്പനുമൊത്ത്‌ വന്‍കിട ഇടപാടുകള്‍ക്കു പദ്ധതിയിട്ടിരുന്നെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) കണ്ടെത്തല്‍

📰✍🏼സംസ്‌ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നില്ലെന്നു മന്ത്രി കെ.കെ. ശൈലജ.

📰✍🏼പന്തീരാങ്കാവ്‌ യു.എ.പി.എ. കേസില്‍ അറസ്‌റ്റിലായ മുന്‍ എസ്‌.എഫ്‌.ഐ/ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്റെ പിതാവ്‌ കെ. മുഹമ്മദ്‌ ഷുഹൈബ്‌ ആര്‍.എം.പി. സ്‌ഥാനാര്‍ഥിയായി മത്സരിക്കും.

📰✍🏼ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ്‌ കുമാര്‍ ഇന്നു വൈകിട്ട്‌ 4.30 സത്യപ്രതിജ്‌ഞ ചെയ്യും.

📰✍🏼ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ആ​ര്‍​ജെ​ഡി നേ​താ​വ് ശി​വാ​ന​ന്ദ് തി​വാ​രി

📰✍🏼ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലയിരുത്തിയശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. 

📰✍🏼യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍.

📰✍🏼സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും കോടികളുടെ അഴിമതികള്‍ പുറത്തു കൊണ്ടു വന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ ആഭാസമാണെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

📰✍🏼സ്വര്‍ണക്കളളക്കടത്ത്-ഡോള‍ര്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

📰✍🏼കേരളത്തിന്റെ അഭിമാന പദ്ധതിയായ കെഫോണ് ഉടന് യാഥാര്ത്ഥ്യമാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.

📰✍🏼ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക് പ്ര​​​കോ​​​പ​​​നം തു​​​ട​​​രു​​​ന്നു.നി​​​ല​​​വ​​​ധി സെ​​​ക്ട​​​റു​​​ക​​​ളി​​​ല്‍ വെ​​​ടി​​​നി​​​ര്‍​​​ത്ത​​​ല്‍ ക​​​രാ​​​ര്‍ ലം​​​ഘി​​​ച്ച്‌ പാ​​​ക്കി​​​സ്ഥാ​​​ന്‍ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ഭാ​​​ഗ​​​ത്ത് വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യെ​​​ന്ന് ബി​​​എ​​​സ്‌എ​​​ഫ് ഓ​​​ഫീ​​​സ​​​ര്‍ അ​​​റി​​​യി​​​ച്ചു.

📰✍🏼നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

📰✍🏼കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ഉത്തരവ് വന്ന ശേഷവും പളളി ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്‌തുകൊണ്ട് ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണനയില്‍ എടുക്കുന്നത്.

✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️ചൈന – പാകിസ്താന്‍ സാമ്ബത്തിക ഇടനാഴിയുടെ നിര്‍മാണത്തിനായി പാകിസ്താന്‍ സാമ്ബത്തിക സഹായം തേടുന്നു

📰✈️വാം​കോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ദു​ര​ന്തം വി​ത​ച്ച ഫി​ലി​പ്പീ​ന്‍​സി​ല്‍ മരിച്ചവരുടെ എണ്ണം 67 ആ​യി. കൊ​ടു​ങ്കാ​റ്റി​നൊ​പ്പ​മു​ണ്ടാ​യ പേ​മാ​രി​യും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് വ​ന്‍ ദു​ര​ന്തം വി​ത​ച്ച​ത്.

📰✈️പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്തി​നു കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു

📰✈️ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടെ​ന്ന് ആരോപണവുമായി മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ.

📰✈️അ​മേ​രി​ക്ക​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1.36 ല​ക്ഷം പേ​ര്‍​ക്ക് കോവിഡ് വൈ​റ​സ് ബാ​ധ റിപ്പോര്‍ട്ട് ചെയ്തു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,365,052 ആ​യി ഉ​യ​ര്‍​ന്നു.

📰✈️കുറച്ചുനാളത്തെ കാത്തിരിപ്പിന് ശേഷം നാസയുടെ സ്‌പേസ് എക്‌സ് തങ്ങളുടെ നാല് ബഹിരാകാശ സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു.

📰✈️കോവിഡ് മുന്‍ കരുതലിന്‍റെ ഭാഗമായി ഒമാനില്‍ അടച്ചിട്ടിരുന്ന പള്ളികള്‍ ഇന്നലെ തുറന്നു.

📰✈️10 ആസിയാന്‍ രാജ്യങ്ങളും ചൈന, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയും മേഖലാ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറില്‍ (ആര്‍സിഇപി) ഒപ്പുവച്ചു. ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം.

📰✈️യ​മ​ന്‍ വി​മ​ത സാ​യു​ധ​സം​ഘ​മാ​യ ഹൂ​തി​ക​ള്‍ ചെ​ങ്ക​ട​ലി​ല്‍ വി​ത​ച്ച 157 മൈ​നു​ക​ള്‍ സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള അ​റ​ബ്​ സ​ഖ്യ​സേ​ന നീ​ക്കം ചെ​യ്​​തു.

📰✈️അമേരിക്കന്‍ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ വിജയം ഡോണള്‍ഡ് ട്രംപ് ആദ്യം അംഗീകരിക്കുകയും പിന്നെ നിലപാടു മാറ്റുകയും ചെയ്തു .

🎖️⚽🏑🏏🥍🏸🎖️

📰⚽ യുവേഫ നാഷൻസ് ലീഗ് : ബെൽജിയത്തോട് തോറ്റ് ഇംഗ്ലണ്ട് പുറത്ത്, ഇറ്റലി, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്ക് ടീമുകൾക്ക് ജയം

📰🎖️മെഴ്സിഡസിന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ചരിത്രം കുറിച്ചു. ഇന്നലെ നടന്ന തുര്‍ക്കി ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ ഹാമില്‍ട്ടണ്‍ ലോക ചാമ്ബ്യന്‍ഷിപ്പ് ഉറപ്പാക്കി

📰🏏കോവിഡ് 19യുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ആഭ്യന്തര ക്രിക്കറ്റ് തിരിച്ചുവരുന്നു. ജനുവരിയില്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. 

📰⚽2020-21 നാഷണല്‍- എ എഫ് സി ക്ലബ് ലൈസന്‍സിനായുള്ള ഇന്ത്യന്‍ ക്ലബുകളുടെ അപേക്ഷ പരിഗണിച്ച എ എഫ് സി ആറ് ക്ലബുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു കൊടുത്തു. എഫ് സി ഗോവ, എ ടി കെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ് സി, ജംഷദ്പൂര്‍ എഫ് സി, ചെന്നൈയിന്‍ എഫ് സി, മുംബൈ സിറ്റി എന്നീ ക്ലബുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്.

📰⚽ഈ സീസണ്‍ ഐ എസ് എല്ലിനായുള്ള സ്ക്വാഡ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ നോര്‍ത്ത് ഈസ്റ്റിന്റെ സ്ക്വാഡ്. 

 

LEAVE A REPLY

Please enter your comment!
Please enter your name here