വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം

0
86
മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഗ്രാമവ്യവസായ പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയിലൂടെ ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി ചെലവ് 5,00,000 രൂപയാണ്. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന സംരംഭകര്‍ പദ്ധതി ചെലവിന്റെ 10 ശതമാനവും മറ്റ് വിഭാഗങ്ങള്‍ അഞ്ച് ശതമാനവും സ്വന്തം മുതല്‍ മുടക്കായി നിക്ഷേപിക്കണം. ബാക്കി തുക ബാങ്കുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയായി ലഭ്യമാക്കണം.
ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനവും വനിതകള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും പദ്ധതി തുകയുടെ 30 ശതമാനവും  പട്ടിക ജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് 40 ശതമാനവും മാര്‍ജിന്‍ മണി ധനസഹായം ലഭിക്കും.  അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഖാദിഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734807.

LEAVE A REPLY

Please enter your comment!
Please enter your name here