കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫല സൂചകങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി മുന്നേറുകയാണ്. മെയ് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് ആരംഭിച്ചത്.
രാവിലെ 9.30 വരെയുളള കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് 44.4 ശതമാനം വോട്ട് വിഹിതത്തിന് മുന്നിട്ടുനില്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് 37.4 ശതമാനം വോട്ട് വിഹിതമാണുളളത്. അതേസമയം, ജെഡി(എസ്) 10.5 ശതമാനം വോട്ട് വിഹിതത്തിലാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്.
(Credits: Election Commission)
ഇന്ന് ഉച്ചയോടെയെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം പുറത്ത് വരുകയുളളൂ. 224 അംഗ നിയമസഭയിലേക്ക് മെയ് 10ന് നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് 73.19 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.