ന്യൂഡല്‍ഹി: പുതിയ റെയില്‍പ്പാളങ്ങളുടെ നിര്‍മ്മാണത്തിനും നിലവിലുള്ള പാളങ്ങളുടെ നവീകരണത്തിനും സ്വകാര്യകമ്ബനികള്‍ക്ക് കരാര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. അറ്റകുറ്റപ്പണികള്‍ക്കുള്ള മെഷിനറികള്‍ക്കടക്കം നിലവില്‍ റെയില്‍വേ മന്ത്രാലയമാണ് സഹായധനം നല്‍കുന്നത്. എന്നാല്‍, റെയില്‍വേയുടെ വിപുലീകരണത്തിനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ച സാഹചര്യത്തിലാണ് സ്വകാര്യകമ്ബനികള്‍ക്ക് ദീര്‍ഘകാല കരാറുകള്‍ നല്‍കാനുള്ള തീരുമാനമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ ലഹോട്ടി പറഞ്ഞു.
റെയില്‍വേയുടെ ആഭ്യന്തര കണക്കുകള്‍പ്രകാരം, അടുത്ത ആറുമുതല്‍ ഏഴുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 2000 അത്യാധുനിക റെയില്‍പ്പാളങ്ങളുടെ നിര്‍മ്മാണം നടക്കും. അറ്റകുറ്റപ്പണിയന്ത്രങ്ങളും ആവശ്യമായിവരും. പത്തുമുതല്‍ 100 കോടിവരെ വിലയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് റെയിപ്പാളങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നത്. അത് കനത്ത സാമ്ബത്തികഭാരമുണ്ടാക്കും. അതിനാല്‍, യന്ത്രങ്ങളുടെ ലഭ്യത കണക്കിലെടുത്ത് കരാറുകാര്‍ക്ക് പണം നല്‍കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.