കോവിഡ് പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി പടരുന്നു. കടുത്ത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളുമായി സംസ്ഥാന സർക്കാരുകൾ ജാഗ്രതതോടെ പ്രവർത്തിക്കുകയാണ്. ഇതിനിടയിൽ കർണാടകയിലെ ആരോഗ്യമന്ത്രിയുടെ വാക്കുകൾ ചർച്ചയാവുകയാണ്. ‘ഇപ്പോഴത്തെ അവസ്ഥയിൽ ദൈവത്തിന് മാത്രമേ വൈറസിൽ നിന്ന് രക്ഷിക്കാനാകൂ’ എന്ന് കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലു പറയുന്നു.
കർണാടകയിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. ‘കൊറോണ വൈറസിനെ നിയന്ത്രിക്കാൻ ആർക്കാണ് കഴിയുക? ഇപ്പോഴത്തെ സാഹചര്യത്തിൽ, ദൈവം മാത്രമേ നമ്മെ രക്ഷിക്കൂ. അല്ലെങ്കിൽ വൈറസിനെ കുറിച്ചും അതിന്റെ അപകടങ്ങളെ കുറിച്ചും ജനങ്ങൾ ബോധവാന്മാരാകണം.’ – മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ അപകടകരമായ നിലയിലേക്ക് കോവിഡ് ഉയരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.