പാറ്റ്ന: കോടികള്‍ ചെലവിട്ട് നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ബിഹാറിലെ ഗോപാല്‍ ഗജ്ഞിലെ ഗണ്ഡക് നദിക്കു കുറുകെ നിര്‍മിച്ച പാലമാണ് തകർന്നത്. ഉദ്ഘാടനം കഴിഞ്ഞ് 29 ദിവസം പിന്നിടുമ്പോഴാണ് പാലം തകര്‍ന്നു വീണത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് പാലം ഉദ്ഘാടനം ചെയ്തത്.
നദിയിലെ ജലനിരപ്പ് വര്‍ധിച്ചപ്പോള്‍ പാലവുമായി റോഡിനെ ബന്ധിപ്പിക്കുന്ന കല്ലുകള്‍ക്ക് സമ്മര്‍ദ്ദം നേരിടാന്‍ കഴിയാതെ വന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 260 കോടി രൂപ ചെലവിട്ട് നിര്മിച്ചതാണ ഈ പാലം. അതേസമയം, പാലം നിര്‍മാണത്തില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.