ഈ വിചിത്ര സംഭവത്തിന് പിന്നിലെ കാരണവും, സത്യവും, വായിച്ചറിയൂ.
സാധാരണമായി സ്‌ത്രീകളാണ് ബ്രാ ധരിക്കുന്നത്. പക്ഷെ പശു ബ്രാ ധരിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ. ഇത് കഥയല്ല യഥാര്‍ഥ സംഭവമാണ്. ഇത് ഒരു ആചാരത്തിന് വേണ്ടിയല്ല പകരം ഇത് ഇവിടെയുള്ള പശുക്കള്‍ക്ക് നിര്‍ബന്ധമാണ്.
ബ്രാ ധരിച്ച പശുക്കള്‍ ഉള്ളത് സൈബീരിയയിലാണ് . സൈബീരിയയിലെ കടുത്ത തണുപ്പ് ഒഴിവാക്കാന്‍ യാകുട്ടിയയിലെ ഒമ്യാക്കോണ്‍ ഗ്രാമത്തിലെ ആളുകള്‍ കമ്പിളി കൊണ്ട് നിര്‍മ്മിച്ച ബ്രാ പശുക്കളെ ധരിപ്പിക്കുന്നു. പശുവിന്റെ അകിടില്‍ പാല്‍ മരവിപ്പിക്കുന്ന പ്രശ്‌നത്തെ ഇത് തടയാനാണെന്നാണ് ഇതെന്ന് പറയുന്നു.
ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ് ഒമ്യാക്കോണ്‍ ഗ്രാമം. ഇവിടത്തെ താപനില മൈനസ് 45 ഡിഗ്രി വരെ കുറയാറുണ്ട്. കഠിനമായ തണുപ്പ് കാരണം പശുക്കളുടെ പാല്‍ അവരുടെ അകിടില്‍ മരവിചു പോകുന്നു..
ഇത് പശുക്കളെ അസ്വസ്ഥരാക്കുന്നു. കൂടാതെ പശു വളര്‍ത്തുന്നവര്‍ക്ക് പാല്‍ ലഭിക്കാതെവരുന്നു. അതിനാല്‍ വളര്‍ത്തു മൃഗങ്ങളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ അവര്‍ കമ്പിളി ധരിപ്പിക്കുന്നു. ഈ പ്രത്യേക ബ്രാ ആടുകളുടെ രോമങ്ങളിൽ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഈ സവിശേഷമായ ഉല്‍പ്പന്നം സൃഷ്ടിക്കുന്നതിനുള്ള ആശയം കര്‍ഷകനായ നിക്കോളായ് അറ്റ്‌ലസോയുടേതാണ്. പശുക്കള്‍ക്ക് ഈ ബ്രാ ധരിച്ച് ഒരു ദിവസം ഏകദേശം രണ്ടു ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു.
അതിനാല്‍ പശുവിനെ തൊഴിത്തില്‍നിന്നും പുറത്തെടുക്കുമ്പോള്‍ ഇവിടെയുള്ള ആളുകള്‍ ഈ പ്രത്യേക ബ്രാ ധരിപ്പിക്കുന്നു. ഇത് ജലദോഷത്തെ തടയുന്നു. ഇതുമൂലം പശുക്കള്‍ക്ക് പെട്ടെന്ന് രോഗം വരില്ല. കൂടാതെ ഗ്രാമീണരുടെ ദൈനംദിന പാല്‍ ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുന്നു.