ഇക്കൊല്ലത്തെ എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷാ തീയതികൾ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
78

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എൽ സി,പ്ളസ് ടു പരീക്ഷാതീയതികൾ മാറ്റില്ലെന്നും, സിലബസ് വെട്ടിച്ചുരുക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി സി എൻ രവീന്ദനാഥ് നിയമസഭയിൽ പറഞ്ഞു.
എസ് എസ് എൽ സി പരീക്ഷ തുടങ്ങുന്നത് മാർച്ച് പതിനേഴിനാണ്.

സിലബസ് മുഴുവൻ പഠിപ്പിക്കുമെങ്കിലും, എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിൽ പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങൾ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു.

അതിനിടെ ജൂ​ൺ​ ഒന്നു​ ​മു​ത​ൽ​ പ​ത്താം​ ​ക്ലാ​സി​നു​ള്ള​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​കൈ​റ്റ് ​വി​ക്ടേ​ഴ്‌​സി​ലൂ​ടെ​ ​ആ​രം​ഭി​ച്ച​ ​’​ഫ​സ്റ്റ്‌​ബെ​ൽ​’​ ​ഡി​ജി​റ്റ​ൽ​ ​ക്ലാ​സു​ക​ൾ ​​പൂ​ർ​ത്തി​യാ​യി. പ​ത്താം​ ​ക്ലാ​സു​കാ​ർ​ക്ക് ​മു​ഴു​വ​ൻ​ ​ക്ലാ​സു​ക​ളും​ ​അ​വ​യു​ടെ​ ​എ​പ്പി​സോ​ഡ് ​ന​മ്പ​രും​ ​അ​ദ്ധ്യാ​യ​ങ്ങ​ളും​ ഉ​ൾ​പ്പെ​ടെ ​w​w​w.f​i​r​s​t​b​e​l​l.​k​i​t​e.g​o​v.i​n ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ​പൊ​തു​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​ഫോ​ക്ക​സ് ​ഏ​രി​യ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഓ​രോ​ ​വി​ഷ​യ​ത്തി​നും​ ​ഏ​തേ​ത് ​ഡി​ജി​റ്റ​ൽ​ ​ക്ലാ​സു​ക​ളാ​ണ് ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത് ​എ​ന്ന​ത് ​എ​പ്പി​സോ​ഡു​ക​ൾ​ ​തി​രി​ച്ച് ​കാ​ണു​ന്ന​തി​നും​ ​സൗ​ക​ര്യ​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here