“സനം തേരി കസം” ഒൻപത് വർഷത്തിനു ശേഷം വീണ്ടും റിലീസ് ചെയ്തപ്പോൾ നേടിയത് വൻ വിജയം.

0
45

2016-ൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ പരാജയപ്പെട്ട “സനം തേരി കസം” ഒൻപത് വർഷത്തിനു ശേഷം വീണ്ടും റിലീസ് ചെയ്തപ്പോൾ നേടിയത് വൻ വിജയം. രാധിക റാവു, വിനയ് സപ്രു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ പ്രണയ ചിത്രത്തിൽ ഹർഷവർദ്ധൻ റാണെ, മാവ്ര ഹോകെൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.

25 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച “സനം തേരി കസം” ആദ്യ റിലീസിൽ 9 കോടി രൂപ മാത്രമാണ് നേടിയത്. എന്നാൽ റീ-റിലീസിന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷൻ ചിത്രത്തിന്റെ ആദ്യ റിലീസിനെക്കാൾ കൂടുതലായിരുന്നു.

പ്രണയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 7-നാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തിൽ 6.25 കോടി രൂപയാണ് ചിത്രം നേടിയത്. ഇതുവരെ ഏകദേശം 18 കോടി രൂപ കളക്ഷൻ ലഭിച്ചിട്ടുണ്ട്. മറ്റ് സിനിമകളെ അപേക്ഷിച്ച് “സനം തേരി കസം” ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2024 സെപ്റ്റംബറിൽ “സനം തേരി കസം” രണ്ടാം ഭാഗം നിർമ്മിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിലെ താരങ്ങളെയും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.2016 ൽ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് അന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിച്ചത്.

എന്നാൽ പിന്നീട് പ്രതീക്ഷിച്ച പോലെ വിജയം നേടാനാകാത്തത് കൊണ്ട് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു. ചിത്രം ഒടിടിയിലെത്തിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ പിന്നീട് ‘സനം തേരി കസം’ ഇൻസ്റ്റാഗ്രാം റീലുകളിലും വിഡിയോകളിലും വൈറലായി മാറി യുവത്വത്തിന്റെ പ്രിയപ്പെട്ടതായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here