ലോകത്ത് ഇന്ന് പ്രചാരത്തിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതമാണ് ഹിന്ദു മതം. ക്രിസ്തുമതവും, ഇസ്ലാമും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തു 92കോടിയോളം വിശ്വാസികളുള്ള ഹിന്ദു മതമാണ്. ശ്രീലങ്ക,മൗറീഷ്യസ്, കമ്പോഡിയ, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ബംഗ്ലേദേശ്, എന്നിവിടങ്ങളിൽ ഹിന്ദു മതത്തിന് സ്വാധീനമുണ്ട്. ഒരു മതം എന്ന നിലയിൽ ആയിരുന്നില്ല അതിന്റെ ആവിർഭാവം. മറിച് ഭാരതത്തിൽ നിവസിക്കുന്നവരെ മൊത്തത്തിൽ വിളിച്ച പേരായിരുന്നു ഹിന്ദു. സിന്ധു നദീ തീരത്ത് താമസിച്ചിരുന്നവരെ പേർഷ്യക്കാർ സിന്ധു എന്നത് ഹിന്ദ് എന്ന് വിളിച്ചതിൽ നിന്നാണ് ഈ പേര് വന്നത്. ദേശമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനം. എട്ടാം നൂറ്റാണ്ടിലെ ഒരു താന്ത്രിക ഗ്രന്ഥത്തിലാണ് ആദ്യമായി ഹിന്ദു മതം എന്ന പേര് ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയത്.ഏഴാം നൂറ്റാണ്ടിന് മുമ്പ് അറബികൾ അവരുടെ പെൺമക്കൾക്ക് ഹിന്ദ് എന്ന പേര് ഇടാറുണ്ടായിരുന്നു. ഇന്ത്യയിലെ പ്രാചീന ജീവിത സംസ്കാരത്തിന് എണ്ണായിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. ബൊളാൻ തീരത്തും മെഹർഗഡിലും വളർച്ച പ്രാപിച്ച ഗ്രാമീണ സംസ്കാരമായിരുന്നു അത്. ഏതാണ്ട് 5000വർഷം മുമ്പ് ഈ സംസ്കാരം തെക്ക് കിഴക്കോട്ടു വ്യാപിക്കുകയും സിന്ധു നദീ തടത്തിൽ മോഹജതാരോ, ഹരപ്പ, ലോത്തൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ഒരു നഗര സംസ്കാരമായി വികാസം പ്രാപിക്കുകയും ചെയ്തു. BCE 1600ഓടെ ഈ പ്രദേശത്തു മധ്യേഷ്യയിൽ നിന്നും ആര്യാധിനിവേശമുണ്ടായി. ആ സമയത്ത് ആദി ദ്രാവിഡർ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്തു. ഈ പലായനത്തിന് ഒരു യുദ്ധമോ സംഘട്ടനമോ ഉണ്ടായതായി കാണുന്നില്ല. ദക്ഷിണേന്ത്യയിലെ ആദി ദ്രാവിഡർ എന്ന് വിളിക്കുന്ന ഈ വിഭാഗം നിരവധി വർഷങ്ങൾ കൊണ്ടാണ് പലായനം നടത്തിയത്. ആര്യന്മാരുടെ ചിന്തകളെയും വേദങ്ങളെയും ആധാരമാക്കിയാണ് പിൽകാലത് ആദ്ധ്യാത്മിക ചിന്ത കളും ഹിന്ദു ധർമങ്ങളും വികാസം പൂണ്ടത്. വൈദീകാര്യന്മാരുടെ പാരമ്പര്യത്തിൽ രൂപം കൊണ്ട വിശ്വാസ സങ്കല്പങ്ങളും ആചാരങ്ങളും ആണ് മുഖ്യമായും ഹൈന്ദവ ദർശനങ്ങളുടെ കാതൽ.
ഹിന്ദു ദർശനമനുസരിച്ചു ലോകത്തിന്റെ പരമമായ സത്യം ബ്രഹ്മമാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചൈതന്യം. എല്ലാം ബ്രഹ്മത്തിൽ നിന്നുണ്ടാകുന്നു. നശിക്കുമ്പോൾ ബ്രഹ്മത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു. ദേവതകൾ ബ്രഹ്മാവിന്റെ സ്വഗുണ രൂപങ്ങളാണ്. “ഓം “എന്ന ശബ്ദം പരബ്രഹ്മത്തെ പ്രതിനിധാനം ചെയ്യുന്ന ശബ്ദമാണ്.
മഹാവിഷ്ണു, പരമശിവൻ, ആദിപരാശക്തി, വിഘ്‌നേശ്വരൻ,എന്നിവർ ബ്രഹ്മത്തിന്റെ തന്നെ മൂർത്തി ഭാവങ്ങളാണെന്നാണ് ഹിന്ദു വിശ്വാസം.മാത്സ്യം, കൗർമം, വാരാഹം, നരസിംഹം, വാമനം, പരശുരാമൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ, ബലരാമൻ, കൽക്കി എന്നിവർ മഹാവിഷ്ണു വിന്റെ പത്തു അവതാരങ്ങളാണ്. ഇതിൽ കൽക്കി ഒഴികെയുള്ള ഒമ്പത് അവതാരങ്ങൾ അവതരിച്ചിട്ടുണ്ട്. അവസാന അവതാരത്തെ കുറിച്ച് ഭവിഷ്യപുരാണത്തിൽ ഇപ്രകാരം പറയുന്നു.
“ഏതസ്മിന്നന്തതെ മ്ലേച്ഛ
ആചാര്യേന സമന്നിത
മഹാമത ഇതിഖ്യാത
ശിഷ്യ ശാഖ സമന്നിതം ”
ശൈവം വൈഷ്ണവം എന്നീ രണ്ട് പാരമ്പര്യങ്ങളുണ്ട്. ശൈവത്തിൽ പ്രധാന ദൈവം ശിവനാണ്. ത്രി മൂർത്തികളിൽ സംഹാര മൂർത്തിയായി ശിവനെ വിശ്വസിക്കുന്നു. സൃഷ്‌ടി സ്ഥിതി, സംഹാര, തിരോധാന, അനുഗ്രഹ എന്നീ പഞ്ച കൃത്യ മൂർത്തിയാണ് ശിവൻ.
സനാതന ധർമ്മം
ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം തന്നെ സനാതന ധർമത്തിൽ അധിഷ്‌ഠിതമാണ്. ‘അനാദ്യന്ത’ മായ എന്നാണ് അർത്ഥം. ആദിയും അന്ത്യവുമില്ലാത്ത നിത്യതയുടെ ബ്രഹ്മ മാണ് സനാതന തത്വം.
വേദങ്ങൾ
വിദ് എന്ന ധാതുവിൽ നിന്നാണ് വേദം എന്ന പദമുണ്ടായത്.ഉദ്ദേശം 2000കൊല്ലങ്ങൾ കൊണ്ടാണ് വേദങ്ങൾ രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. ബിസി 2000-1400നുമിടയിലാണ് വേദങ്ങൾ രൂപം കൊണ്ടതെന്നാണ് പ്രബലാഭിപ്രായം. അറിവിന്റെ അക്ഷയ ഖനികളാണ് വേദം. വേദസംഹിതകൾ നാലെണ്ണമാണ്. ഋഗ്വേദം, സാമവേദം,അഥർവ വേദം, യജുർവേദം, എന്നിവയാണിവ. അതിൽ ഋഗ്വേദം ആണ് പ്രധാന വേദം. സാമവേദത്തിൽ 75ശ്ലോകങ്ങൾ ഒഴികെ ഋഗ്വേദത്തിന്റെ തന്നെ സാമ്യശ്ലോകങ്ങളാണ്. യജുർവേദം യാജ്ഞ വൽക്യ മുനിയാണ് രചിച്ചത്. ഋഗ്വേദ മനുസരിച്ചു അഗ്നി, ജലം, രാത്രി, ശ്രദ്ധ, പൃഥ്വി, ഔഷധം, ഹോമം എന്നിവ ഭുസ്ഥാനത്തും വായു, വരുണൻ, രുദ്രൻ, ഇന്ദ്രൻ, ബ്രഹസ്പതി, മിത്രൻ, മന്യു എന്നിവ അന്തരീക്ഷ സ്ഥാനത്തും സൂര്യൻ, മരുത്ത്,അശ്വിനി ദേവൻ, ഉഷസ്, അദിതി, സവിതാവ്, വിഷ്ണു എന്നിവ ദ്യുസ്ഥാനത്തും മൂന്നായി തിരിച്ച ദേവ സങ്കല്പങ്ങളാണ്. ഗുണം കർമം ഇവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശ്രൂദൃ എന്നീ നാല് വിഭാഗമായി തിരിച്ചിട്ടുണ്ട്.
ബ്രാഹ്മണങ്ങൾ
വേദസംഹിതകൾക്ക് ശേഷമാണ് ബ്രാഹ്മണങ്ങൾ രൂപപ്പെട്ടത്. ഓരോ വേദ സംഹിതക്കും ഒന്നോ അതിലധികമോ ബ്രാഹ്മണങ്ങൾ രചിക്കപ്പെട്ടു.
ആരണ്യകങ്ങൾ
ബ്രാഹ്മണങ്ങളോട് പിൽകാലത് ചേർക്കപ്പെട്ട ഗ്രന്ഥപരമ്പരയാണ് ആരണ്യകങ്ങൾ.വനത്തിൽ വെച്ച് മുനിമാർ ശിഷ്യന്മാർക്ക് ഉപദേശിച്ച വിജ്ഞാനമായത് കൊണ്ടാകാം ആരണ്യ(വനം )കങ്ങൾ എന്ന് വിളിക്കപ്പെട്ടത്. 1, ഐതരേയാരണ്യകം 2,കൗഷിതക്യാരണ്യകം 3 തൈത്തിരീയം, 4, ബ്രഹതാരണ്യകം എന്നീ നാല് പ്രധാന ആരണ്യകങ്ങളാണുള്ളത്.
ഉപനിഷത്തുകൾ
‘ഉപ ‘നി എന്നീ രണ്ട് പദങ്ങൾ ‘സദ് ‘എന്ന ധാദു വിനോട് ചേർന്നാണ് ഉപനിഷദ് എന്ന പദം ഉണ്ടായത്. ഉപ (അടുത്തു )നി (ഗാഢം )സദ് (ഇരിക്കുക )ഗുരുവിന്റെ അടുത്തിരുന്നു ശ്രദ്ധയോടെ പഠിക്കുക മൂലസാരം. ആരണ്യകത്തെ തുടർന്നാണ് ഉപനിഷത്തിന്റെ തുടക്കം. ഉപനിഷത്തിനു വേദാന്തം എന്നും പേരുണ്ട്. BCE 700-100നുമിടയിലുള്ള കാലത്താണ് ഉപനിഷത്തുകൾ രചിക്കപ്പെട്ടതായി കരുതുന്നത്. 200ഓളം ഉപ നിഷത്തുകൾ രചിക്കപ്പെട്ടിട്ടുണ്ട്. ഛാന്ദോഗ്യം, ബ്രഹദാരണ്യകം,(BCE 700) ഐതരേയം, തൈത്തരീയം (600-500)പ്രശനം, കേനം, കഠം, മുണ്ഡകം മാണ്ഡുക്യം (500-400)കൗഷീതകി, മൈത്രി, ശ്വേതാശ്വതരം (200-100)എന്നിവ പ്രധാന ഉപനിഷത്തുക്കളാണ്.
സ്‌മൃതികൾ
സ്‌മൃതികൾ മുഖ്യമായും ആചാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ധർമ ശാസ്ത്രം എന്ന പേരിലും സ്‌മൃതികൾ വിളിക്കപ്പെടുന്നു. 20സ്‌മൃതികൾ ഇന്ന് നിലവിലുണ്ട്. ശ്രുതികളും സ്‌മൃതികളും മത സാഹിത്യ ഗ്രന്ഥമെന്ന നിലയിൽ ആധികാരികമായി കണക്കാക്കുന്നു.
ഇതിഹാസങ്ങൾ
ഇതിഹാസമെന്നാൽ പുരാതന കഥ ( പുരാവർത്തം )എന്നർത്ഥം. ധർമം, അർത്ഥം, കാമം, മോക്ഷം, എന്നീ കാര്യങ്ങളെ ഇതിഹാസം ഉപദേശിക്കുന്നു. രാമായണവും, മഹാഭാരതവുമാണ് ഏറ്റവും പ്രധാന ഇതിഹാസങ്ങൾ.
രാമായണം
അയോദ്ധ്യ ഭരിച്ചിരുന്ന രാജവംശത്തിന്റെ വീര കഥക ളാണ് രാമായണ ത്തിലുള്ളത്. വാല്മീകി, തുളസിദാസ്, കമ്പൻ എന്നിവരാണ് പ്രധാനമായും രാമായണ രചയിതാക്കളായി അറിയപ്പെടുന്നത്.
വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ.
അയോദ്ധ്യ യിലെ രാജാവായ ദശരഥമഹാരാജാവിന് കൗസല്യയിൽ പിറന്ന മൂത്ത മകൻ. നന്മയുടെ ദൈവമായിട്ടാണ് രാമനെ ഹൈന്ദവർ കാണുന്നത്. ഉത്തമ സ്ത്രീയായി ശ്രീ ലക്ഷ്മി ദേവിയുടെ അവതാരമായ സീതയാണ് രാമന്റെ ഭാര്യ. രാമന്റെയും സീതയുടെയും കഥയായിട്ടാണ് രാമായണം പുരോഗമിക്കുന്നത്.
മഹാഭാരതം
വേദവ്യാസമുനി എഴുതിയ ഒരു ലക്ഷത്തിൽ പരം ശ്ലോകങ്ങലാണ് മഹാഭാരതത്തിലുള്ളത്. ഹസ്തിനപുരം കേന്ദ്ര മാക്കി ഭരിച്ച രാജവംശത്തിന്റെ കഥയാണ് മഹാഭാരതം.
വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്‌ണൻ. ലോകത്തിന്റെ പാപങ്ങൾ തന്നിലേക്കാവാഹിക്കുന്നുവെന്നാണ് കൃഷ്ണ ശബ്ദത്തിന്റെ പൊരുൾ. ഭോജ വംശജനായ കംസന്റെ സഹോദരി ദേവകിയുടെയും യതു വംശജനായ വാസുദേവന്റെയും എട്ടാമത്തെ പുത്രനാണ് കൃഷ്ണൻ. അമ്മാവനായ കംസനെ നിഗ്രഹിക്കുന്നത് കൃഷ്ണനാണ്. പഞ്ച പാണ്ഡവന്മാരും, കൗരവരും ഏറ്റുമുട്ടിയ കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ പാണ്ഡവർക്കൊപ്പം നേരിട്ട് പങ്കെടുത്തു. അർജുനന്റെ തെരു തെളീച്ചു. സ്വന്തം പിതാക്കളും സഹോദരങ്ങും ഗുരുജനങ്ങളും എതിർ പക്ഷത്തു അണി നിരന്നത് കണ്ട അർജുനന്റെ മനസ്സിൽ വിമുഖതയുണ്ടായി. അർജുനന്റെ വിശദമകറ്റി കർമ്മോത്സുകനാക്കാൻ ധർമമാണ് പ്രധാനമെന്ന് കൃഷ്ണൻ ഉപദേശിക്കുന്നതാണ് ഗീതോപദേശം.
“യദാ യാദാഹി ധർമസ്യ
ഗ്ലാനിർ ഭവതി ഭാരത
അദ്യുത്ഥാന ധർമസ്യ
തദാത്മാനം സ്യജാമഹം
പരിത്രാണായ സാധുനാം
വിനാശയ ദുഷ്‌കൃതം
ധർമ സംസ്ഥാപനാർതഥായ
സംഭവാമി യുഗേയുഗേ ”
(എപ്പോഴൊക്കെ ധർമത്തിന് ക്ഷതവും അധർമ്മത്തിന് അഭ്യുന്നതിയും ഭവിക്കുന്നുവോ അപ്പോഴൊക്കെ സജ്ജന രക്ഷ ക്കും ദുർജ്ജന ശിക്ഷക്കും യുഗം തോറും ഞാൻ ആവിർഭവിക്കുന്നു. )
കൃഷ്ണൻ ഗീതയിലൂടെ ഉപദേശിച്ചു.മഹാഭാരതത്തിലെ പൂർവികനായിരുന്ന ദുഷ്യന്തന്റെയും ശകുന്തളയുടെയും മകനായ ഭരതന്റെ പേരിൽ നിന്നാണ് ണ് ഭാരതം എന്ന പേര് വന്നതെന്ന് കരുതുന്നു.
പുരാണങ്ങൾ.
പുരാണങ്ങളിൽ സർഗം, (ലോക സൃഷ്‌ടി )പ്രതി സർഗം (നാശം )വംശം (മനുകളുടെ വാഴ്ചക്കാലം )വംശാനു ചരിതം (വംശങ്ങളുടെ തുടർ ചരിത്രം )ഇങ്ങനെ അഞ്ചു വിഷയങ്ങളാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. 18പുരാങ്ങളാണുള്ളത്. ബ്രഹ്മം, പാദ്മം, വിഷ്ണു പുരാണം, വായവ്യം, മഹാഭാഗവദം, നാരദീയം, മാർകണ്ഡേയം, ആഗ്നേയം, ഭവിഷ്യം, ബ്രഹ്മ വൈവർത്തം, ലൈംഗികം, വാരാഹം, സ്കന്ദം, വാമനം, കൗർമം, മാത്സ്യം, ഗാരുഡം , ബ്രഹ്മാണ്ഡം എന്നിവയാണവ. സാഹിത്യകൃതികളായോ ചരിത്ര ഗ്രന്ഥങ്ങളായോ പുരാണങ്ങൾ പരിഗണിക്കാറില്ലങ്കിലും പുരാണ കഥകളെയും അവയിലെ ആശയങ്ങളെയും ആധാരമാക്കിയാണ് ശൈവം, വൈഷ്ണവം എന്നീ സെക്ടറുകൾ ഹിന്ദു മതത്തിൽ രൂപ പെട്ടത്.
വേദാംഗങ്ങൾ.
വേദങ്ങളുടെ ഉള്ളടക്കതോട് ബന്ധപ്പെട്ടു രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് വേദാംഗങ്ങൾ. വേദാംഗ കർമങ്ങൾ മുറപ്രകാരം നിർവഹിക്കുന്നത് വേദാംഗങ്ങളിലൂടെയാണ്. ശിക്ഷ, ഛന്ദസ്, വ്യാകരണം, നിരുക്തം, ജ്യോതിഷം, കല്പം, എന്നീ ആറു വിഷയങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിനാൽ വേദാംഗ ഷൾക്കം എന്ന് ഇവയെ വിളിക്കുന്നു.
ഷഡ് ദർശനങ്ങൾ.
പ്രധാനപ്പെട്ട ആറ് ദർശനങ്ങളാണുള്ളത്. സാംഖ്യ, ന്യായം, വൈശേഷികം, പൂർവ മീമാംസ, ഉത്തര മീമാംസ, എന്നിവ ഷഡ് ദർശനങ്ങൾ എന്നറിയപ്പെടുന്നു. ഇവ കൂടാതെ ധാരാളം ദർശനങ്ങൾ വേറെയുമുണ്ട്.
അദ്വൈതം
ഹൈന്ദവ തത്വശാസ്ത്രത്തെ പുനർ നിർമിച്ചത് ആതി ശങ്കരനായിരുന്നു. ഭാരതത്തിൽ ജന്മം കൊണ്ട ബുദ്ധ, ജൈന മതങ്ങൾ ഉയർത്തിയ വെല്ലുവിളിയെ അദ്ദേഹം നേരിട്ടു.ഒമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ ആണ് ആദി ശങ്കരൻ ജനിച്ചതെന്ന് കരുതുന്നു. അദ്വൈത മായിരുന്നു ശങ്കരന്റെ ദർശനം. അദ്വൈതമെന്നാൽ രണ്ട് അല്ലാത്തത് എന്ന് സാരം. മനുഷ്യനുൾപ്പെട്ട പ്രപഞ്ച വും ദൈവവും ഒന്നാണന്നും പ്രകടമായ വ്യത്യാസം ഇവ തമ്മിലുണ്ടെങ്കിലും അവ യാഥാർഥ്യമല്ലെന്ന് അദ്ദേഹം വാദിച്ചു.ഇതിൽ ജ്ഞാനത്തിലൂന്നിയ ദൈവാരാധന യാണ് മോക്ഷമാർഗം. ശങ്കരന്റെ ഭക്തി ചിന്ത യാഥാസ്ഥിക ബ്രാഹ്മണരാചാര്യന്മാരിൽ പലരും പിന്തുടർന്നു. പിന്നീട് 11ആം നൂറ്റാണ്ടിൽ രാമാനുജൻ ഭക്തിയെ വേദ പാരമ്പര്യത്തിൽ ലയിപ്പിക്കാൻ പരിശ്രമിച്ചു. ജാതിക്കതീതമായ ഭക്തി മാർഗം എല്ലാവർക്കും പ്രാപ്യമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. ഈശ്വര ജ്ഞാനത്തേക്കാൾ ഈശ്വരാനുഗ്രഹമാണ് മോക്ഷമാർഗമെന്ന രാമാനുജന്റെ ചിന്ത ഉത്തരേന്ത്യയിൽ രാമാനന്ദനും, വല്ലഭാചാര്യരും മറ്റും പിന്തുടർന്നു. 16ആം നൂറ്റാണ്ടോടെ ഹൈന്ദവ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഭക്തി മാർഗം സ്വീകാര്യമായി.
തത്വമസി
അത് നീയാകുന്നു എന്നർത്ഥം.’ തത് ‘എന്ന ബ്രഹ്മവും’ ത്വം’ എന്ന നീയും ഒന്നാണെന്നു വേദം ഉപദേശിക്കുന്നു. നാല് വേദങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത നാല് വാക്യങ്ങളാണ് മഹാവാക്യങ്ങൾ എന്നറിയപ്പെടുന്നത്.
പ്രജ്ഞാനം ബ്രഹ്മ,
തത്വ മസി,
അയമാത്മാ ബ്രഹ്മം, (ആത്മാവ് ബ്രഹ്മം തന്നെ )
അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു )
ഈ നാലെണ്ണമാണ് മഹാവാക്യങ്ങൾ.
പുനർജന്മം
ജന്മാന്തരങ്ങളിലും കർമ ഫലമനുസരിച്ചു ഈലോകത് തന്നെയുണ്ടാകുന്ന പുനർജ്ജന്മ സിദ്ധാന്തത്തിലും ഹൈന്ദവർ വിശ്വസിക്കുന്നു. ഓരോ മനുഷ്യനും പൂർവ ജന്മ കർമങ്ങൾ മൂലം വ്യത്യസ്ത രൂപവും ജീവിതവും ഈ ജന്മത്തിൽ സ്വീകരിക്കുമെന്നും അനന്തരം മോക്ഷം പ്രാപിച്ചു ബ്രഹ്മത്തിൽ ലയിക്കുമെന്നും ഹൈന്ദവർ വിശ്വസിക്കുന്നു.
സൃഷ്‌ടി.
വിശ്വാല്പത്തിയെ കുറിച്ച് ഋ ഗ്വേദം പറയുന്നത് സൃഷ്‌ടിക്ക് മുമ്പുള്ള അവസ്ഥ യെ പ്രളയം എന്ന് പറയുന്നു. സ്വന്തം ശക്തിയോട് കൂടിയ ഒന്ന് പരബ്രഹ്മം അല്ലാതെ മറ്റൊന്നില്ല. സൃഷ്‌ടിക്ക് മുമ്പ് പ്രപഞ്ചം മുഴുവൻ ഒരെ ഒരു ആത്മാവ് തന്നെയാകുന്നു. എന്ന് സൂചിപ്പിച്ചുകൊണ്ട് ഐതരേയോപനിഷത് ആരംഭിക്കുന്നു. (ആത്മാവ ഇദമേക ഏ വാഗ്ര ആസീത് ). ആദിമ മനു വാണു ആദ്യത്തെ മനുഷ്യൻ. ഈ മനുവിന്റെ പേരിലാണ് മനുസ്‌മൃതി അറിയപ്പെടുന്നത്