തിരുവനന്തപുരം: തിരുവനന്തപുരത്ത്, നേമം കരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു.
വൈകിട്ട് മൂന്നരയോടെയാണ് സംഭവം. . വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അപകടം വരുത്തിയ വാഹനം നിർത്താതെ പോവുകയായിരുന്നു. ഈ വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തയൂരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.
ജയ്‌ഹിന്ദ്, കൈരളി ടിവി, മനോരമ ന്യൂസ്, ന്യൂസ് 18 കേരളം, മംഗളം ടിവി തുടങ്ങി വിവിധ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്.
എസ്. വി പ്രദീപിന്റെമരണത്തിൽ അന്വേഷണം നടത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.