പ്രധാന വാർത്തകൾ
📰✍🏼ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു ,രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.
📰✍🏼തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടു മുതല്‍ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും.
📰✍🏼കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്ലാറ്റ് ഉടമയ്ക്കെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസ് എടുത്തു.
📰✍🏼നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
📰✍🏼സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാന നഷ്ടം നികത്താന്‍ 42000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രാലയം
📰✍🏼കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേരാന്‍ രണ്ടായിരം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്. കര്‍ഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ വ്യക്തമാക്കി.
📰✍🏼സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ 76.18 ശതമാനം പോളിങ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 78.64 ശതമാനം പേര് വോട്ട് ചെയ്തു.
📰✍🏼പ്രായം മാനദണ്ഡമാക്കിയ നിയന്ത്രണങ്ങള്‍ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
📰✍🏼പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും എന്ന് സൂചനകള്‍ .
📰✍🏼കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി സിബിഐ ഇന്നെത്തും.
📰✍🏼ടാറ്റാ സണ്‍സും എയര്‍ ഇന്ത്യയ്ക്കായി താല്പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.
📰✍🏼വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന് ഡോ. റോദം നരസിംഹ അന്തരിച്ചു. 87 വയസായിരുന്നു
📰✍🏼മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം നവംബറില്‍ കഴിഞ്ഞ ഒമ്ബതുമാസത്തെ ഉയര്‍ന്ന നിലയില്‍. 1.55 ശതമാനമായാണ് കൂടിയത്
📰✍🏼ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 48 സീറ്റുകളില്‍ 32 ഉം ബിജെപി ജയിച്ചു.
📰✍🏼മാധ്യമ പ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
📰✍🏼ഇലക്ട്രോണിക്സ് കമ്ബനിയായ വിസ്ട്രോണിന്റെ കര്‍ണാടകയിലെ പ്ലാന്റില്‍ നടന്ന അക്രമസംഭവങ്ങളില്‍ കോടികളുടെ നഷ്ടമുണ്ടായെന്ന് കമ്ബനി
📰✍🏼തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടര്‍ച്ചയായി വനിതാ – പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
📰✍🏼തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജനമൊന്നാകെ കൂടെയുണ്ടെന്നും ഇടതുമുന്നണി ഐതിഹാസിക വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
📰✍🏼ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തയ്യാറാണെന്നറിയിച്ച് പ്രതിരോധ മന്ത്രാലയത്തിന് കത്തെഴുതി മഹാരാഷ്ട്ര.
📰✍🏼അതിര്‍ത്തിയിലെ വെല്ലുവിളികള്‍ അതിജീവിക്കാനും നിലനില്‍പ്പിനായി ആരുമായും പൊരുതാനും ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് ചൈനയുമായുള്ള സംഘര്‍ഷം തെളിയിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
📰✍🏼രാജസ്ഥാനില്‍ നഗര പ്രാദേശിക സമിതികളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 620 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പി – 548, സ്വതന്ത്രര്‍ – 595 എന്നിങ്ങനെയാണ് സീറ്റു നില
📰✍🏼കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന 30ന് നടക്കും.
📰✍🏼ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ്കാപ്പനെ മോചിപ്പിക്കണമെന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെയുഡബ്ല്യുജെ) ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി മൂന്നാംവാരത്തിലേക്ക് മാറ്റി
📰✍🏼കോവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയില്‍ അദ്ദേഹത്തിന് പറയാനുള്ളത് കേട്ടശേഷമേ തീരുമാനമെടുക്കാനാകൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്കരന്.
📰✍🏼നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മദ്രാസ് ഐഐടി അടച്ചു .
📰✍🏼തദ്ദേശ തെരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പിനിടെ നാലു മരണം
📰✍🏼കേരള കലാമണ്ഡലം മുന്‍ സെക്രട്ടറിയും എഴുത്തുകാരനും അധ്യാപകനുമായ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്(75) അന്തരിച്ചു.
📰✍🏼സംസ്ഥാനത്ത് ഇന്നലെ 2707 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4481 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 31,893 സാമ്ബിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49.
2291 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 328 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 24 പേര് മരിച്ചത് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2647
📰✍🏼മലപ്പുറം: 441, എറണാകുളം: 343, തൃശൂര്‍: 268, കോട്ടയം: 252, തിരുവനന്തപുരം: 222, ആലപ്പുഴ: 220, കോഴിക്കോട്: 219, പാലക്കാട്: 190, കൊല്ലം: 160, കണ്ണൂര്‍: 136, പത്തനംതിട്ട: 133, വയനാട്: 61, ഇടുക്കി: 47, കാസര്‍ഗോഡ്: 15 എന്നിങ്ങനെയാണു ജില്ലകളിലെ രോഗബാധ.
📰✍🏼ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് എം.ഡി: ജി. സ്പര്‍ജന്‍ കുമാര്‍ സര്‍ക്കാരിനെ സമീപിച്ചു.
📰✍🏼യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരെ മൂന്ന് ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് അനുമതി.
📰✍🏼ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്ബസാരം ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിനോട്ടീസ് അയച്ചു.
📰✍🏼ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ തനിക്ക് ഇതുവരെ നീതി ലഭിച്ചെന്നും തുടര്‍ന്നും നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും ശാസ്ത്രജ്ഞന് നമ്ബി നാരായണൻ
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ആഫ്രിക്കന്‍ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി എംബ്രോസ് ഡലമീനി (52) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു
📰✈️ലോകത്തെ ഏറ്റവും അധികം മലിനീകരിക്കപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ കറാച്ചിയും ലാഹോറും വീണ്ടും ഇടംപിടിച്ചു.
📰✈️യുഎസിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും അമേരിക്കയില്‍ 538 അംഗങ്ങളുള്ള ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു
📰✈️ഫൈസര്‍ വാക്സീന് ഉപയോഗിക്കുന്നതിന് സിംഗപ്പൂരും അനുമതി നല്കി.
📰✈️അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 188,760 പേര്‍ക്ക് രോഗം ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു .
📰✈️റഷ്യയുടെ കോവിഡ് വാക്സിന് സ്പുട്നിക് വി 91.4 ശതമാനം ഫലം കാണിക്കുന്നതായി റിപ്പോര്‍ട്ട്.
📰✍🏼ന്യൂയോര്‍ക്കില്‍ പള്ളിയില്‍ ക്രിസ്മസ് കാരളിനെത്തിയ ആളുകള്‍ക്കു നേരെ വെടിവയ്പ്. അക്രമിയെ പോലീസ് വധിച്ചു.
📰✈️ജര്‍മനിയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
📰✈️പ്രൈമറി സ്കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ തല മറയ്ക്കുന്ന തരത്തില്‍ മതപരമായ വസ്ത്രധാരണം നടത്തുന്നതു തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഓസ്ട്രിയന്‍ ഭരണഘടനാ കോടതി റദ്ദാക്കി.
📰✈️ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അംഗാര-എ 5 ഹെവി-ലിഫ്റ്റ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസ് അറിയിച്ചു
🎖️🏀🏑🥍🏸🏏⚽🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ ൽ മുംബൈ – ജംഷഡ്പൂർ മത്സരം സമനില 1-1
📰⚽ എ.എഫ് സി ഷീൽഡ് കപ്പിൽ ഗോകുലം കേരളം തോറ്റ് പുറത്ത്.
📰⚽ ചാമ്പ്യൻസ് ലീഗ പ്രീക്വാർട്ടർ ലൈനപ്പായി
ബാർസ x പി.എസ് ജി , അത്ലറ്റിക്കോ x ചെൽസി , ലെപ്സിഗ് x ലിവർപൂൾ, സെവിയ x ഡോർട്ടുമുണ്ട് , ലാസിയോ X ബയൺ