ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനമായി താഴ്ന്നുവെന്നും ഏതുനിമിഷവും സാഹചര്യം വഷളാകാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം.
എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാന്‍ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. കാലിത്തീറ്റ അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ലാലു ജയിലിലായിരുന്നു.2018 ആഗസ്റ്റില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അന്നാണ് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും.