കൊവിഡ് വാക്‌സിനുകളെ കുറിച്ച് ജൂണ്‍ 28 വെള്ളിയാഴ്ച്ച വൈകിട്ട് സൗദി സമയം അഞ്ചു മണിക്ക് വെബിനാര്‍ സംഘടിപ്പിക്കുന്നു. യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ അസ്സോസിയേറ്റ് മെഡിക്കല്‍ ഡയറക്ടറും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഭിഷഗ്വരന്‍ ഡോ. രാജേഷ് രാജേന്ദ്രനാണ് സെമിനാര്‍ നയിക്കുന്നത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മെഡിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ. ഇന്ദു ചന്ദ്രശേഖര്‍, ഡോ. ഫൈസല്‍, ഡോ.ഹാരിസ്, ഢോ. അസ്ലം എന്നിവര്‍ അറിയിച്ചു.
ഓണ്‍ലൈനായി നടക്കുന്ന സെമിനാറില്‍ താഴെ പറയുന്ന ലിങ്കിലൂടെ പ്രവേശിക്കാമെന്ന് ഡബ്‌ളിയു എം സി നേതാക്കളായ ഡോ. അബ്ദുള്ള മഞ്ചേരി, ഡെന്‍സണ്‍ ചാക്കോ, മന്‍സൂര്‍ വയനാട് സിജി മേരി, ജിജോ എന്നിവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുക്കണമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.