തലസ്ഥാന നഗരത്തിന്റെ ജീവനാഡിയാണ് ഡൽഹി മെട്രോ. അതിലെ യാത്രക്കാർക്ക് സാധാരണ വലിയ കുഴപ്പമൊന്നുമില്ലാത്തതാണ്. ഒരാൾ കയറുന്നു, എത്തേണ്ടിടത്ത് എത്തുന്നു. അവരുടെ ദിവസവുമായി മുന്നോട്ട്പോകുന്നു. എന്നാൽ, ഈ മെട്രോ റൈഡിൽ ഉണ്ടായ ചില കാര്യങ്ങൾ യാത്രക്കാരെ ഫോൺ സ്‌ക്രീനുകളിൽ നിന്ന് കണ്ണുമാറ്റുവാനും ശ്രദ്ധിക്കാനും പ്രേരിപ്പിച്ചു
മെട്രോയിലെ സീറ്റിന്റെ പേരിൽ രണ്ട് സ്ത്രീകൾ പരസ്പരം വഴക്കിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരാൾ സുഖമായി സീറ്റിൽ ഇരിക്കുമ്പോൾ, മറ്റൊരാൾ തനിക്കായി ഒരിടം കണ്ടെത്താൻ പാടുപെടുന്നത് കാണാം, അപ്പോഴാണ് സംഭവം ആരംഭിക്കുന്നത്. സ്വയം ഒന്ന് കണ്ട്നോക്കൂ:
"Nhi jagh hai – bout jagh hai"
Female Version 🤣 pic.twitter.com/ePcJkHEAe8— Wellu (@Wellutwt) August 13, 2022
അപ്‌ലോഡ് ചെയ്‌തതും വീഡിയോ വൈറലായി. ഏകദേശം 130K കാഴ്ചകൾ നേടിയെടുക്കുകയും ചെയ്‌തു. ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ആ രണ്ട് ബാഗുകൾ വളരെയധികം ഇടം പിടിച്ചിരിക്കുന്നു, നിൽക്കുന്ന സ്ത്രീക്ക് ഇടം നൽകാമായിരുന്നു.”