കൊച്ചി : തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പുതിയ മുന്നണി രൂപീകരിക്കാനുള്ള തയ്യാറെടുപ്പുമായി പി സി ജോർജ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. 61 സംഘടനകളുമായി ചേർന്ന് സഹകരിക്കും. ഇടത്- വലത് മുന്നണികൾ ജനങ്ങളെ വഞ്ചിച്ചു. ഇനി ഒരു മുന്നണിയിലേയ്ക്കുമില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.