വാളയാര്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ പുനരന്വേഷണമാണ് വേണ്ടതെന്ന് സമര സമിതി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത് പുനര്‍വിചാരണയാണ്. കൊലപാതകം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പുറത്തു വരണമെങ്കില്‍ പുനരന്വേഷണമാണ് വേണ്ടത്.
കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് തെറ്റാണെന്നും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. വാളയാര്‍ കേസില്‍ പുനര്‍വിചാരണ ഹൈക്കോടതി അനുവദിച്ചാല്‍ പിന്നീട് തുടരന്വേഷണം ആവശ്യപ്പെടാമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് വാളയാര്‍ നീതി സമരസമിതി ചോദ്യം ചെയ്യുന്നത്. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിലൂടെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നതിന് തുല്യമാണ്.