ജയ്പുർ: രാജസ്ഥാനിലെ ജയ്പുർ നഗരത്തിൽ 2.8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് റോഡ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അശോക് ഗഹ്ലോത്. ഭാരത് ജോഡോ സേതുവെന്നാണ് റോഡിന് പേരിട്ടിരിക്കുന്നത്. റോഡിന്റെ നിർമാണ ചെലവ് 250 കോടിയാണ്.
നേരത്തെ സോഡാല എലിവേറ്റഡ് റോഡ് എന്നറിയപ്പെട്ടിരുന്ന പാതയെ ‘ഭാരത് ജോഡോ സേതു’ എന്ന് ഗഹ്ലോത് പുനർനാമകരണം ചെയ്യുകയായിരുന്നു. കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ഈ പേര് ഗെഹ്ലോത് തിരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം.