അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും.2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം പ്രഖ്യാപിച്ചു.ഇതോടൊപ്പം വൈസ് പ്രസിഡന്റ് കമലാ ഹാരിസും വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ബൈഡന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ തന്നെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോഷണല്‍ വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ അവകാശവാദം അറിയിച്ചത്.