സിമന്‍റ് കട്ടകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്.

0
50

ഹരിപ്പാട്: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് പേർക്ക് പരിക്ക്. നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ  തെങ്ങിലിടിച്ചാണ് അപകടം സംഭവിച്ചത്.  താമല്ലാക്കൽ  കെ വി ജെട്ടി – കാട്ടിൽ മാർക്കറ്റ് റോഡിൽ എസ്എൻവി എൽപി സ്കൂളിന് സമീപം കഴിഞ്ഞ വൈകിട്ട് 3.30 ഓചെയായിരുന്നു  അപകടം. പിക്കിപ്പിന്‍റെ  ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു  മണ്ഡൽ( 34 ), ബിസു (35 ) എന്നിവർക്കാണ് പരിക്കേറ്റത്.

ആലപ്പുഴയിലെ കാട്ടിൽ മാർക്കറ്റിൽ നിന്നും സിമന്‍റ് കട്ടയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. രഞ്ജുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ബാഹു മണ്ഡൽ, ബിസു എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here