കോൺഗ്രസിൽ ഓരോരുത്തരും നേതാക്കൾ; കൂടിയാലോചന ഇല്ലെന്നും ഷാനിമോൾ

0
43

ആലപ്പുഴ • പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. പി.ടി.തോമസിന്റെ ഭാര്യയാണു മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണ്. അഭിപ്രായം പറയേണ്ടെന്നു രണ്ടുപേര്‍ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. നേരത്തേ ഗ്രൂപ്പ് നേതാക്കള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമായിരുന്നു.

ഇപ്പോള്‍ പാര്‍ട്ടിയില്‍ ഓരോരുത്തരും നേതാക്കളാണെന്നും ഷാനിമോൾ വിമർശിച്ചു. തൃക്കാക്കരയിൽ പി.ടിയുടെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പതിവിൽനിന്നു വ്യത്യസ്തമായി വളരെ നേരത്തേയായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, തൃക്കാക്കരയിലെ സ്ഥാനാർഥിത്വത്തിൽ വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ലെന്നാണു ഷാനിമോൾ ഉൾപ്പെടെയുള്ളവരുടെ വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here