രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകൾ ഇവയാണ്

0
86

രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചു.മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോങ്‌പോക്‌സെകമയി പൊലീസ് സ്റ്റേഷനാണ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍. തമിഴ്നാട്ടിലെ സേലം സിറ്റിയിലെ എഡബ്ല്യുപിഎസ്- സുരമംഗലം രണ്ടാമത്തെ മികച്ച പൊലീസ് സ്റ്റേഷനായും അരുണാചല്‍ പ്രദേശിലെ ചാഗ്ലംങ് ജില്ലയിലെ ഖര്‍സങ് രാജ്യത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ടു.

 

2015 ല്‍ ഗുജറാത്തിലെ കച്ചില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് രാജ്യത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് റാങ്കിങ് നല്‍കാന്‍ തീരുമാനിച്ചത്. ഫീഡ്ബാക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രകടനം വിലയിരുത്തി റാങ്കിങ് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.സ്വത്ത് തര്‍ക്കം, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കാണാതായവരുടെ വിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഓരോ പോലീസ് സ്റ്റേഷനും കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. അതാത് സ്റ്റേഷനുകളെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും വിലയിരുത്തിയ ശേഷമാണ് മികച്ച പോലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here