ഇതിഹാസ താരം മറഡോണക്ക് ആദരമര്‍പ്പിച്ചതിന് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് 600 യൂറോ പിഴ. മറഡോണയുടെ വിയോഗത്തിന് പിന്നാലെ ലാലിഗയില്‍ ഒസാസുനക്കെതിരെ ഗോള്‍ നേടിയ ശേഷം ജഴ്സിയൂരി മറഡോണയുടെ പഴയ ജഴ്സിയണിഞ്ഞ് ആദരമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
എഴുപത്തിമൂന്നാം മിനിറ്റില്‍ ഒസാസുനക്കെതിരെ ഗോള്‍ നേടിയതിന് ശേഷമായിരുന്നു മെസി മറഡോണക്ക് ആദരം അര്‍പ്പിച്ചത്. ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ജേഴ്‌സി അണിഞ്ഞ് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന മെസി ഫുട്ബോള്‍ ലോകത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നായിരുന്നു. അതിനു പിന്നാലെ മെസിക്ക് റെഫറി മഞ്ഞ കാര്‍ഡ് കാണിച്ചിരുന്നു. അതിന് പിന്നാലെയാണ് ലാ ലിഗ 600 രൂപ പിഴ മെസിക്ക് ചുമത്തിയിരിക്കുന്നത്.