കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമം.

0
64

കേരളത്തില്‍ ഐഎസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമമെന്ന്
കണ്ടെത്തല്‍. പെറ്റ് ലവേര്‍സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തില്‍  ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്തതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ പണത്തിനായി തൃശൂരും പാലക്കാടുമുള്ള ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടെന്നും നബീല്‍ മൊഴിനല്‍കി.

ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് നബീലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകും എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here