മറഡോണയുടെ മരണം: കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

0
81

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ലോകത്തെ മുഴുവന്‍ ദുഖത്തില്‍ ആക്കിയിരിക്കുകയാണ്. കേരളവും ഈ വേദനയിലാണ്. മറഡോണയുടെ വേര്‍പാടില്‍ കേരള സംസ്ഥാനം രണ്ട് ദിവസം ദു:ഖാചരണം കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇന്നും നാളെയാകും മറഡോണയുടെ ഓര്‍മ്മയില്‍ കേരളം ദുഖാചരണം നടത്തുക. വിദേശിയായ ഒരു കായിക താരത്തിന്റെ നിര്യാണത്തില്‍ കേരളം ദുഖാചരണം നടത്തുന്നത് ഇതാദ്യമാണ്.

 

മറഡോണ ലോകത്തെ വലിയ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിഹാസ ഫുട്ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണില്‍ നടക്കുമ്ബോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്. മുഖ്യമന്ത്രി പറഞ്ഞു..

LEAVE A REPLY

Please enter your comment!
Please enter your name here