കേരളത്തിൽ തുലാം മഴ തുടങ്ങി , 6 ജില്ലകളിൽ യെല്ലോ അലർട്ട്.

0
80

തി​രു​വ​ന​ന്ത​പു​രം: വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേന്ദ്രം മു​ന്ന​റി​യി​പ്പ് നല്‍കി . ആ​റു ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു .

 

കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത് .കേ​ര​ള തീ​ര​ത്ത് മീ​ന്‍​പി​ടു​ത്ത​ത്തി​ന് പോകുന്നവര്‍ക്ക് വി​ല​ക്കു​ണ്ട് . കേ​ര​ള, ക​ന്യാ​കു​മാ​രി തീ​ര​ങ്ങ​ളി​ല്‍ 45 മു​ത​ല്‍ 55 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട് . ഇ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭേ​ദ​പ്പെ​ട്ട മ​ഴ ലഭിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here