ചിങ്ങം രാശിയുടെ 2024 ലെ സാമാന്യ ഫലം എങ്ങനെയാകും എന്ന് നോക്കാം. ജ്യോതിഷപ്രകാരം ഈ കൂറുകാർക്ക് 2024 ൽ അനുകൂല ഫലങ്ങളാകും ഉണ്ടാകുക. എന്നാൽ രാശിയിൽ നിന്ന് ഏഴാം ഭാവത്തിൽ ശനി വരുന്നത് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കും. ഇക്കൂട്ടർ വ്യക്തിബന്ധങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം, പ്രത്യേകിച്ച് കുടുംബ ജീവിതത്തിൽ. ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം കൂടാനിടയുണ്ട്. എന്നാൽ വ്യാഴത്തിന്റെ സംക്രമണം ശുഭകരമായ ഫലങ്ങളും നൽകും.
ചിങ്ങം വർഷഫലം 2024
ഏപ്രിൽ മാസം വരെ വ്യാഴം നിങ്ങളുടെ രാശിയിൽ നിന്ന് ഭാഗ്യ സ്ഥാനത്തേയ്ക്ക് മാറുന്നതിനാൽ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇതിനാൽ ശനിയുടെ ദോഷഫലങ്ങളിൽ നേരിയ കുറവ് ഉണ്ടാകും. നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് സാഹചര്യങ്ങളെ സന്തുലിതമായി നിലനിർത്താൻ കഴിയും. മെയ് മാസം മുതൽ വ്യാഴം നിങ്ങളുടെ രാശിയിൽ നിന്ന് പത്താം ഭാവത്തിലേക്ക് സംക്രമിക്കുന്നത് വഴി തൊഴിൽ രംഗത്തും നേട്ടം ഉണ്ടാകും.
രാഹുവും കേതും രാശിയിൽ നിന്ന് എട്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ പ്രതികൂല ഫലങ്ങൾക്ക് കാരണമാകും. അപ്രതീക്ഷിത ചെലവുകളും ആരോഗ്യ പ്രശ്നങ്ങളും ഈ കാലയളവിൽ വർധിക്കാനിടയുണ്ട്.
ജോലി
ബിസിനസ് രംഗത്തും ജോലിയുമായി ബന്ധപ്പെട്ടും ചിങ്ങക്കൂറുകാർക്ക് ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജോലിയിൽ മുമ്പോട്ട് പോകാനും വരുമാനം നിലനിർത്താനും നിങ്ങൾ നന്നായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അപകട സാധ്യതയുള്ള പദ്ധതികളിലോ നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളിലോ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം.
സാമ്പത്തികം
വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർക്കും ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. ജോലി ആവശ്യങ്ങൾക്കായി വിദേശത്തേയ്ക്ക് പോകാൻ ശ്രമിക്കുന്നവർക്കും ഈ വർഷം അനുകൂലമാണ്. സാമ്ബത്തികമായി നോക്കിയാൽ ഈ വർഷം ചെലവുകൾ കൂടാൻ സാധ്യതയുണ്ട്.
പ്രണയം
ചിങ്ങക്കൂറുകാരുടെ പ്രണയ ജീവിതം വളരെ അനുകൂലമാണ്. പ്രണയ ജീവിതം വിവാഹത്തിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. പ്രണയത്തിലല്ലാത്തവർക്ക് പുതിയൊരു പങ്കാളിയെ ലഭിക്കാനും സാധ്യത കാണുന്നു. വളരെക്കാലമായി സൗഹൃദത്തിലുള്ള ഒരാളുമായി പ്രണയത്തിലാകാനും സാധ്യതയുണ്ട്. എന്തൊക്കെയായാലും നിങ്ങളുടെ പ്രണയജീവിതത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിക്കുന്ന വർഷം കൂടിയാണ് വരുന്നത്.
ദാമ്പത്യം
ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ പിരിമുറുക്കം വർധിപ്പിക്കാനിടയുണ്ട്. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചിരുന്ന ദമ്പതികൾക്ക് നല്ല വാർത്ത ഉണ്ടാകും. കുടുംബവുമായി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഈ വർഷം അതിന് സാധിക്കും.
ആരോഗ്യം
രാഹു നിങ്ങളുടെ രാശിയിൽ നിന്ന് എട്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ചിങ്ങക്കൂറുകാർക്ക് പെട്ടന്നുള്ള ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. വാഹനം ഓടിക്കുന്നവരും മെഷീനുകളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരും വളരെയധികം ശ്രദ്ധിക്കണം. കാരണം അപകടസാധ്യത നിലനിൽക്കുന്നു. അണുബാധ, നാഡീസംബന്ധമായ പ്രശ്നങ്ങൾ, കിഡ്നി സ്റ്റോൺ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദരരോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
പരിഹാരങ്ങൾ
ചിങ്ങക്കൂറുകാരുടെ ദോഷഫലങ്ങൾ അകറ്റാൻ ജ്യോതിഷ പ്രകാരം ചെയ്യാവുന്ന പ്രതിവിധികൾ എന്തൊക്കെയാണെന്ന് കൂടിയറിയാം. ഞായറാഴ്ചകളിൽ ആദിത്യ ഹൃദയം സ്തോത്രം ചൊല്ലുക. ഉദയ സൂര്യന് കുങ്കുമവെള്ളം നേദിക്കുക. ബുധനാഴ്ച ക്ഷേത്രത്തിൽ കറുത്ത എള്ള് സമർപ്പിക്കുക. ഏഴ് മുഖി രുദ്രാക്ഷം ധരിക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും.
Like this:
Like Loading...