“രണ്ടില ” ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
79

കേരള കോണ്‍ഗ്രസ്സ് (എം) ന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ്സ് (എം)-ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് ‘ചെണ്ട’ യും, കേരള കോണ്‍ഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് ‘ടേബിള്‍ ഫാനും’ അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച്‌ അവര്‍ക്ക് അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here