പട്‌ന: നവംബര്‍ 10ാം തിയ്യതി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ച ബീഹാറില്‍ അര്‍ജെഡി നേതാവ് നിതീഷ് കുമാര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം പാര്‍ട്ടി വൃത്തങ്ങളോ എന്‍ഡിഎ നേതാക്കളോ സ്ഥിരീകരിച്ചിട്ടില്ല. ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ ശുഭദിനമായി കരുതുന്ന ഭയ്യ ദൂജ് ദിനമായിരിക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ നല്ലതെന്നാണ് പൊതു അഭിപ്രായം.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെഡിയു എംഎല്‍എമാരെ കാണാന്‍ നിതീഷ്‌കുമാര്‍ സംസ്ഥാന സമിതി ഓഫിസ് അടുത്ത ദിവസം തന്നെ സന്ദര്‍ശിക്കും.
അതേസമയം സത്യപ്രതിജ്ഞാച്ചടങ്ങിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.