കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഈ മാസം 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ കാക്കനാട് ജയിലിലേയ്ക്ക് അയക്കും.ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ 17ന് വിധി പറയുമെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. അപ്പോഴാണ് അന്വേഷണം ശിവശങ്കറിലേയ്ക്ക് എത്തിയിരിക്കുന്നതെന്നും ലോക്കറിലുള്ള പണം ശിവശങ്കറിന്റെ തന്നെയെന്നും ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ലോക്കറിന്റെ ഉടമയാക്കിയത്. ശിവശങ്കറാണ് ലോക്കര്‍ നിയന്ത്രിച്ചത്. വാട്‌സ് ആപ്പ് സന്ദേശങ്ങളും മറ്റ് പ്രതികളുടെ മൊഴികളും തെളിവുകളാണ്.സ്വര്‍ണക്കടത്തിലെ പ്രധാന മുഖം സ്വപ്‌നയല്ല, ശിവശങ്കറാണെന്നും ഇഡി വ്യക്തമാക്കി.